(truevisionnews.com) ഭീകരവാദികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച തമിഴ്നാട്ടിലെ സ്വകാര്യ യൂനിവേഴ്സിറ്റി പ്രൊഫസറുടെ പണി തെറിച്ചു. എസ് ആർ എം യൂനിവേഴ്സിറ്റിയിലെ പ്രൊഫസർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. ബുധനാഴ്ച വാട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോറ എസ് എന്ന പ്രൊഫസർ കുറിപ്പിട്ടത്. അതിർത്തി കടന്നുള്ള ആക്രമണത്തെ വിമർശിക്കുകയും ചെയ്തു.

ഇന്ത്യ പാകിസ്താനിൽ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടുവെന്നും രണ്ട് പേർക്ക് പരിക്കേറ്റെന്നും, സാധാരണക്കാരായ മനുഷ്യരെ രക്തക്കൊതിക്കു തെരഞ്ഞെടുപ്പ് സ്റ്റണ്ടുകൾക്ക് വേണ്ടി കൊല്ലുന്നത് നീതിയല്ലെന്നും ഭീരത്വമാണെന്നും, പാക് അധികൃതരുടെ പ്രസ്താവന ചൂണ്ടിക്കാട്ടി അവർ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുകയായിരുന്നു.
ഇന്ത്യ-പാകിസ്താൻ സംഘർഷം പണപ്പെരുപ്പത്തിനും ഭക്ഷ്യ ക്ഷാമത്തിനും ജീവനാശത്തിനും ഇടയാക്കുമെന്നും സ്റ്റാറ്റസിൽ ഉണ്ടായിരുന്നു. തുടർന്ന് 2012 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഇവരെ അധാർമിക പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് യൂനിവേഴ്സിറ്റി സസ്പെൻഡ് ചെയ്യുകയായിരുന്നു. സസ്പെൻഷന് പിന്നാലെ ഇവരുടെ വിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്ന് നീക്കിയിട്ടുമുണ്ട്. ബിജെപി സോഷ്യൽ മീഡിയ ഹാൻഡിലുകൾ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചതോടെയാണ് ഇവരുടെ കുറിപ്പുകം വൈറലായത്.
TamilNadu University professor suspended posting status criticizing Operation Sindoor
