#health | കുടലിൽ നല്ലയിനം ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍; വരൂ അവയെ കുറിച്ച് അറിയാം

#health | കുടലിൽ നല്ലയിനം ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍; വരൂ അവയെ കുറിച്ച് അറിയാം
Feb 21, 2024 08:56 AM | By Kavya N

നമ്മുടെ കുടലില്‍ നല്ലതും ചീത്തയുമായ നിരവധി ബാക്ടീരിയകൾ ഉണ്ട്. കുടലിലെ ഈ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍‌ ഉണ്ട്. ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

രണ്ട്...

വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുടലിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മൂന്ന്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ ആന്‍റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത ബാക്ടീരിയകളെ അകറ്റി നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്...

വാഴപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കുടലിൽ നല്ല ബാക്ടീരിയകൾ കൂടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതും കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ സഹായിക്കും.

അഞ്ച്...

യർവർ​ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, ഇരുമ്പ്, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് പയർ. ഇവ കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ആറ്...

ഓട്സാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയതും പ്രീബയോട്ടിക് ഗുണങ്ങള്‍ ഉള്ളതുമായ ഓട്സ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഏഴ്...

ബട്ടര്‍മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

എട്ട്...

ഡാര്‍ക്ക് ചോക്ലേറ്റാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കഴിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ഒമ്പത്...

വെള്ളിച്ചെണ്ണയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ വയറിലെ ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കാനും നല്ല ബാക്ടീരിയകളുടെ എണ്ണത്തെ വര്‍ധിപ്പിക്കാനും സഹായിക്കും.

പത്ത്...

ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ബദാം കഴിക്കുന്നതും കുടലിലെ ബാക്ടീരിയകളുടെ എണ്ണം കൂടാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#Foods #eat #increase #good #bacteria#gut #Come #know #them

Next TV

Related Stories
#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

Jul 27, 2024 09:50 AM

#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ...

Read More >>
#aloevera  |  മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Jul 26, 2024 09:42 PM

#aloevera | മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. പല രീതിയിൽ...

Read More >>
#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Jul 26, 2024 08:18 PM

#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

തിളച്ച തൊട്ടാവാടി നീരിലേയ്ക്ക് കഴുകി വച്ച അരിയും കുതിർത്തുവച്ച ചെറുപയറും ഉലുവയും...

Read More >>
#health |  രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

Jul 26, 2024 03:15 PM

#health | രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...

Read More >>
  #heartdisease |  ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Jul 24, 2024 02:22 PM

#heartdisease | ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിത വണ്ണം തുടങ്ങിയവയയെക്കെ...

Read More >>
#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

Jul 24, 2024 06:51 AM

#health | ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നന്നോ? അറിയേണ്ടവ

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും....

Read More >>
Top Stories