#health | കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

#health |   കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....
Sep 3, 2024 08:02 PM | By Susmitha Surendran

(truevisionnews.com) മുടി വളരാന്‍ പലവഴികൾ നോക്കുന്നവരാകും നമ്മളിൽ പലരും . പ്രത്യേകിച്ചും സ്ത്രീകള്‍. എന്നാൽ വെറുതെ കളയുന്ന കഞ്ഞി വെള്ളം ഒന്ന് തലമുടിയിൽ ഉപയോഗിച്ച് നോക്കൂ .

തലേന്നത്തെ കഞ്ഞിവെള്ളം എടുത്തു വച്ച് പിറ്റേന്ന് മുടി കഴുകി നോക്കൂ. മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതു കാണം. കഞ്ഞിവെള്ളം മുടിയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.

മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം

മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നതിന് ഇതു സഹായിക്കും. വരണ്ട മുടിയുള്ള പലര്‍ക്കും ദിവസവും തലയില്‍ ഓയില്‍ പുരട്ടുന്നത് ഇഷ്ടമുള്ള കാര്യമാകില്ല.

മാത്രമല്ല, എണ്ണയും മുടി ഈറനുമായി പുറത്തു പോകുമ്പാള്‍ ഇത് മുടിയില്‍ അഴുക്കു പറ്റിപ്പിടിയ്ക്കാന്‍ ഇടയാക്കും. ഇതിനുളള സ്വാഭാവിക പരിഹാരമാണ് കഞ്ഞിവെള്ളം.

മുടിയ്ക്ക് നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കുന്ന ഒന്നാണ് കഞ്ഞിവെള്ളം. പ്രത്യേകിച്ചും വരണ്ട, പാറിപ്പറന്നു കിടക്കുന്ന മുടിയില്‍ ഇത് ഏറെ ഗുണമുണ്ടാക്കും. വരണ്ട മുടിയ്ക്ക് ഒതുക്കം നല്‍കും. മൃദുത്വവും തിളക്കവും നല്‍കും.

അററം പിളര്‍ന്നക്കുന്നത്

അററം പിളര്‍ന്ന മുടി പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്ന്.മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനും ഇത് ഏറെ പ്രയോജനപ്രദമായ മാർഗ്ഗമാണ്.

കഞ്ഞിവെള്ളത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാർബോഹൈഡ്രേറ്റസും തലമുടി വളരാൻ സഹായിക്കും. ഒരു ബ്യൂട്ടി പാർലറിൽ പോയി മുടിക്ക് ചെയ്യുന്ന പ്രോട്ടീൻ ട്രീറ്റ്മെന്റിനേക്കാൾ ഫലപ്രദമാണ് കഞ്ഞിവെള്ളം മുടിക്ക് നൽകുന്നത്.

അകാലനര

അകാലനര ഒഴിവാക്കി മുടിയെ സംരക്ഷിയ്ക്കാന്‍ പുളിച്ച കഞ്ഞിവെള്ളം ഏറെ നല്ലതാണ്. മുടിക്ക് നല്ല ആരോഗ്യവും നിറവും നല്‍കുന്നു. എന്ന് മാത്രമല്ല തലയ്ക്ക് നല്ല തണുപ്പും ഉറപ്പും വര്‍ധിപ്പിക്കാന്‍ ഇത് സഹായമാകുന്നു.

അകാല നര ചെറുക്കാന്‍ ഇതിലെ പോഷക ഘടകങ്ങള്‍ സഹായിക്കുന്നു.ഇതില്‍ ഉലുവയിട്ടു വച്ച് ഈ വെള്ളം തേയ്ക്കുന്നതും നല്ലതാണ്. കറിവേപ്പിലയും കഞ്ഞിവെള്ളവും ചേര്‍ത്തും മുടിയില്‍ പുരട്ടാം.

താരന്‍

മുടി പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് താരന്‍. ശിരോചര്‍മം വരണ്ടതാകുന്നതും പോഷകക്കുറവും വെള്ളത്തിന്റെ ഗുണക്കുറവും തൈറോയ്ഡ് പോലുള്ള രോഗങ്ങളുമെല്ലാം തന്നെ വരണ്ട ശിരോചര്‍മത്തിനും താരനും കാരണമാകും.

ഇതു ശിരോചര്‍മത്തിലും മുടിയിലുമെല്ലാം തേച്ചു പിടിപ്പിച്ച ശേഷം പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞു കഴുകാം.അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ താരന്‍ പ്രശ്‌നം അകററാനുള്ള ഏറ്റവും നല്ല വഴിയാണിത്. പുളിപ്പിച്ച കഞ്ഞിവെള്ളമെങ്കില്‍ ഗുണം ഏറെയാണ്.

#Don't #just #throw #porridge #rice #water #away #try #using #your #hair

Next TV

Related Stories
#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

Sep 15, 2024 04:08 PM

#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും തക്കാളി മികച്ചതാണ്. മുഖം സുന്ദരമാക്കാൻ തക്കാളി മൂന്ന് രീതിയിൽ...

Read More >>
#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

Sep 14, 2024 04:09 PM

#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍...

Read More >>
#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

Sep 14, 2024 09:48 AM

#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Read More >>
#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

Sep 13, 2024 05:34 PM

#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ...

Read More >>
#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

Sep 13, 2024 10:29 AM

#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

എന്നാൽ വീട്ടിലുള്ള നെയ്യ് ശുദ്ധമാണെന്ന് ഉറപ്പുണ്ടോ? നെയ്യ് ശുദ്ധമാണോയെന്ന് വീട്ടിൽ വച്ച് തന്നെ...

Read More >>
#Rosewater |  മുഖക്കുരുവും കറുത്തപാടുകളും ഇനി എളുപ്പം അകറ്റാം,  റോസ് വാട്ടർ ഉപയോഗിക്കൂ ...

Sep 8, 2024 02:51 PM

#Rosewater | മുഖക്കുരുവും കറുത്തപാടുകളും ഇനി എളുപ്പം അകറ്റാം, റോസ് വാട്ടർ ഉപയോഗിക്കൂ ...

കോശങ്ങളില്‍ എപ്പോഴും ആരോഗ്യകരവും പോഷണവും ആവശ്യത്തിന് ജലാംശവും നിലനിർത്താൻ...

Read More >>
Top Stories