(truevisionnews.com) വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പുഡ്ഡിംഗ് ആണ് തേങ്ങാ പാൽ പുഡ്ഡിംഗ്. വളരെ രുചികരമായ ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ എളുപ്പമാണ്.
ചേരുവകൾ
തേങ്ങാപ്പാൽ - രണ്ടര കപ്പ്
ശർക്കര പൊടിച്ചത് - 1/2 കപ്പ്
കോൺഫ്ലവർ - 1/2 കപ്പ്
ഏലയ്ക്ക പൊടിച്ചത് - 3/4 ടീസ്പൂൺ
നെയ്യ് - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ തേങ്ങാപ്പാലും ശർക്കര പൊടിച്ചതും കോൺഫ്ലവറും ചേർത്തു കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് ഒരു പാനിലേക്കു അരിച്ചൊഴിച്ചു തീ ഓൺ ചെയ്യാം.
കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം. ചെറുതായി കുറുകി വരുമ്പോൾ നെയ്യ് ചേർത്ത് തീ ഓഫ് ചെയ്യാം. എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കുമ്പോൾ മുറിച്ചെടുക്കാം. തേങ്ങാ പാൽ പുഡ്ഡിംഗ് തയ്യാറായി.
#Let's #prepare #melt #your #mouth #coconut #milkpudding