#missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി

 #missing |നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി
Apr 28, 2024 09:34 PM | By Susmitha Surendran

ജയ്പൂർ: (truevisionnews.com)   നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥിനിയെ കാണാതായി. കോച്ചിംഗ് ഹബ്ബ് എന്ന് അറിയപ്പെടുന്ന കോട്ടയിൽ നിന്നാണ് 20 വയസ്സുകാരിയായ തൃപ്തി സിംഗിനെ കാണാതായത്.

തൃപ്തിയെ കാണാതായിട്ട് ഒരാഴ്ചയായിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല. ഏപ്രിൽ 21 ന് പരീക്ഷ എഴുതാൻ പോയ തൃപ്തി പിന്നീട് ഹോസ്റ്റലിൽ തിരിച്ചെത്തിയില്ല.

ഗോബ്രിയ ബവ്ഡി പ്രദേശത്തെ ഒരു ഹോസ്റ്റലിലാണ് തൃപ്തി താമസിച്ചിരുന്നത്. ഏപ്രിൽ 23നാണ് തൃപ്തിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്.

തൃപ്തി താമസിച്ചിരുന്ന ഹോസ്റ്റലിന്‍റെ ഉടമയാണ് പരാതി നൽകിയത്. പിന്നാലെ തൃപ്തിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. തൃപ്തിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

റെയിൽവേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാൻഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലേക്കും അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കായി കോട്ടയിൽ കോച്ചിംഗിന് എത്താറുണ്ട്. രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇവിടെ പരിശീലനം തേടുന്നു.

പലരും മാനസിക സമ്മർദം താങ്ങാനാകാതെയും പരീക്ഷയിൽ തോൽവി ഭയന്നും ജീവനൊടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ജനുവരിക്ക് ശേഷം കോട്ടയിൽ ജീവനൊടുക്കിയത് ഏഴ് വിദ്യാർത്ഥികളാണ്. 2023ലെ ആകെ കണക്ക് 26 ആണ്.

#student #who #preparing #NEET #exam #missing.

Next TV

Related Stories
#accident | എന്‍എഡി മേല്‍പ്പാലത്തിന്റെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞ് ബൈക്ക്; രണ്ട് മരണം

May 12, 2024 09:42 PM

#accident | എന്‍എഡി മേല്‍പ്പാലത്തിന്റെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞ് ബൈക്ക്; രണ്ട് മരണം

ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ 40 അടി താഴെ റോഡിലേക്ക് വീണാണ് മരിച്ചതെന്ന് പൊലീസ്...

Read More >>
#congress |പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

May 12, 2024 08:37 PM

#congress |പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുമെന്നാണ് ആളുകളെ കൊണ്ട്...

Read More >>
#clash |സന്ദേശ്ഖലിയിൽ തൃണമൂൽ എംഎൽഎയുടെ സഹായിയെ ഓടിച്ചിട്ട് മർദ്ദിച്ച് സ്ത്രീകൾ

May 12, 2024 08:11 PM

#clash |സന്ദേശ്ഖലിയിൽ തൃണമൂൽ എംഎൽഎയുടെ സഹായിയെ ഓടിച്ചിട്ട് മർദ്ദിച്ച് സ്ത്രീകൾ

പൊലീസ് സ്റ്റഷേനു സമീപത്തുവച്ചാണ് തതൻ ഗയാനു നേരെ ആക്രമണമുണ്ടായത്. വനിതാ പ്രവർത്തകരാണ് എംഎല്‍എയുടെ സഹായിയെ...

Read More >>
 #bombthreat  | രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി: ആശുപത്രികളിലും വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തി

May 12, 2024 08:09 PM

#bombthreat | രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി: ആശുപത്രികളിലും വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തി

ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്കു നേരെയാണ് ബോംബ്...

Read More >>
#SmritiIrani  | 'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി ഇറാനി

May 12, 2024 07:47 PM

#SmritiIrani | 'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി ഇറാനി

മോദിയുടെ നിലയ്ക്കൊത്ത് സംവാദത്തിൽ പങ്കെടുക്കാനുള്ള എന്ത് കഴിവാണ് രാഹുലിനുള്ളതെന്ന് സ്മൃതി ഇറാനി ചോ​ദിച്ചു....

Read More >>
#Crime | ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; പരിഹരിക്കാൻ എത്തിയ യുവാവിനെ തല്ലിക്കൊന്നു

May 12, 2024 07:26 PM

#Crime | ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; പരിഹരിക്കാൻ എത്തിയ യുവാവിനെ തല്ലിക്കൊന്നു

ബോധരഹിതനായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഒരു സംഘം യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി...

Read More >>
Top Stories