തിരൂർ: (truevisionnews.com) തിരൂർ പൂങ്ങോട്ടുകുളം ജങ്ഷനിൽ പട്ടാപകൽ ലഹരി സംഘത്തിന്റെ പരാക്രമം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് മർദ്ദനമേറ്റു.

വ്യാഴാഴ്ച വൈകീട്ടായായിരുന്നു സംഭവം. സിവിൽ പൊലീസ് ഓഫീസർമാരായ അർജുൻ, അജിത്ത് ലാൽ എന്നിവർക്കാണ് പരിക്കേറ്റത്.
പൊലീസുകാരുമായുള്ള വാക്കേറ്റമാണ് മർദ്ദനത്തിന് കാരണം. സംഭവത്തിൽ ബി.പി അങ്ങാടി സ്വദേശി അൻവർ, അന്നാര സ്വദേശി അഷറഫ് എന്നിവരെ അറസ്റ്റ് ചെയ്തു.
പരിക്കേറ്റ പൊലീസുകാരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വാഹനത്തിന്റെയും ഓട്ടോയുടെയും ഗ്ലാസുകൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.
#drug #gang's #attack #police #Tirur #city
