#mdma | ഫാം ഹൗസിന്റെ മറവില്‍ എം.ഡി.എം.എ വില്‍പന, മൂന്ന് പേര്‍ പിടിയില്‍

#mdma | ഫാം ഹൗസിന്റെ മറവില്‍ എം.ഡി.എം.എ വില്‍പന,  മൂന്ന് പേര്‍ പിടിയില്‍
Dec 6, 2023 02:47 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  ഫാം ഹൗസിന്റെ മറവില്‍ എം.ഡി.എം.എ വില്‍പന നടത്തിയതിന് മൂന്ന് പേര്‍ പിടിയില്‍.

കാവനൂര്‍ സ്വദേശി അക്കരമ്മല്‍ മുക്കണ്ണൻ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂര്‍ സ്വദേശി ഷമീം (35), ആമയൂര്‍ സ്വദേശി സമീര്‍ കുന്നുമ്മല്‍ (35) എന്നിവരാണ് പിടിയിലായത്.

അരീക്കോട് മൈത്രയില്‍ ഫാം നടത്തുന്നതിന്റെ മറവില്‍ വൻതോതില്‍ മയക്കുമരുന്ന് വില്‍പന നടത്തിവരുകയായിരുന്നു മൂവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു.

കാസിമിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ താമസിക്കുന്ന മറ്റു രണ്ട് പേരാണ് ഇയാള്‍ ഏല്‍പ്പിക്കുന്ന മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. ഇവരുടെ ഫാമില്‍ നടത്തിയ പരിശോധനയില്‍ 52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തുടര്‍ന്ന് കാസിമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 90 ഗ്രാമും കണ്ടെത്തി.

എക്സൈസ് കമീഷനറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും മഞ്ചേരി റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂവര്‍ സംഘം വലയിലായത്.

മഞ്ചേരി റേഞ്ച് ഇൻസ്‌പെക്ടര്‍ ഇ.ടി. ഷിജു, എക്സൈസ് കമീഷനറുടെ ഉത്തര മേഖല സ്‌ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്‌പെക്ടര്‍മാരായ പി.കെ. മുഹമ്മദ്‌ ഷഫീഖ്, ടി. ഷിജുമോൻ, പ്രിവൻറിവ് ഓഫിസര്‍ കെ.എം. ശിവപ്രകാശ്, പ്രിവൻറിവ് ഓഫിസര്‍ ഗ്രേഡുമാരായ മുഹമ്മദാലി, സുഭാഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാജൻ നെല്ലിയായി, ജിഷില്‍ നായര്‍, ഇ. അഖില്‍ ദാസ്, കെ. സച്ചിൻദാസ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കെ. ധന്യ, എക്സൈസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണൻ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

#Three #people #arrested #selling #MDMA #under #cover #farmhouse

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
Top Stories