മലപ്പുറം: (truevisionnews.com) ചങ്ങരംകുളത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ബൈക്ക് യാത്രികൻ കല്ലൂർമ്മ സ്വദേശി രാജൻ (38) ആണ് മരിച്ചത്. ചങ്ങരംകുളം അയിനിച്ചോട് സ്‌കൂളിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
രാജനെ ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
#youngman #died #collision #between #bike #goods #auto #Changaramkulam.
