വയനാട്: (truevisionnews.com) വയനാട് എരുമക്കൊല്ലി യുപി സ്കൂളിൽ ഇന്ന് പഠനം മുടങ്ങി.

സ്കൂള്‍ ബസ് വരാത്തതിനാല്‍ ഇന്ന് ഒരു വിദ്യാർത്ഥിയും സ്കൂളില്‍ എത്തിയില്ല. പണം കുടിശ്ശിക ഉള്ളത് കൊണ്ടാണ് ബസ് വരാതിരുന്നത്.
കുട്ടികളുടെ രക്ഷിതാക്കള്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിക്കുന്നു. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് സ്കൂൾ.
#Wayanad #Erumakolli #UPSchool #suspended #today.
