#chargesheet | അഗസ്റ്റിൻ സഹോദരങ്ങളുടെ വൻ ഗൂഢാലോചന; മുട്ടിൽ മരംമുറി കുറ്റപത്രത്തിൽ കർഷകരില്ല

#chargesheet | അഗസ്റ്റിൻ സഹോദരങ്ങളുടെ വൻ ഗൂഢാലോചന; മുട്ടിൽ മരംമുറി കുറ്റപത്രത്തിൽ കർഷകരില്ല
Dec 5, 2023 11:41 AM | By MITHRA K P

 കൽപ്പറ്റ: (truevisionnews.com) ഒരു കർഷകനെപ്പോലും പ്രതിചേർക്കാതെയാണ് മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങൾ വൻ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലെ ഉള്ളടക്കം.

റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ കൂറ്റൻ മരങ്ങൾ അതിവേഗം വെട്ടിവീഴ്ത്താൻ പ്രതികളെ തുണച്ചെന്നും കുറ്റപത്രത്തിലുണ്ട്. അതേസമയം, കബളിപ്പിക്കപ്പെട്ട ഒരു കർഷകനും കേസിൽ പ്രതിയല്ല.

വ്യാജരേഖയുണ്ടാക്കാൻ ഒത്താശ വില്ലേജിൽ നിന്നാണ് കിട്ടി. വില്ലേജ് ഓഫീസറുടെ പിന്തുണയിൽ അതിവേഗം മരംമുറി നടക്കുകയായിരുന്നു. ഉത്തരവ് മറയാക്കി മരംമുറിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്.

അഗസ്റ്റിൻ സഹോദരൻമാരായ വാഴവറ്റ മുങ്ങനാനിയിൽ റോജി, ജോസൂട്ടി അഗസ്റ്റിൻ, വാഴവറ്റ മുങ്ങനാനിയിൽ ആൻ്റോ അഗസ്റ്റിൻ, റോജിയുടെ സഹായി തൃക്കൈപ്പറ്റ സ്വദേശി എം.എസ്.വിനീഷ്, വാഴവറ്റ പാലക്കാതടത്തിൽ തങ്കച്ചൻ എന്ന ചാക്കോ, വാഴവറ്റ വെള്ളാശ്ശേരിയിൽ സുരേഷ്, മുട്ടിൽ സൌത്ത് വില്ലേജ് മുൻ ഓഫീസർ കെ.കെ.അജി, മുൻ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ.സിന്ധു, മുട്ടിൽ നീലിക്കണ്ടി എടത്തറവീട്ടിൽ എൻ.അബ്ദുന്നാസർ, മാണ്ടാട് പണിക്കുഴി വീട്ടിൽ രവി, എടക്കൽ ചൊവ്വത്താൻ വീട്ടില് അബൂബക്കർ, കൊളഗപ്പാറ സ്വദേശി കെ.ആർ.മനോജ് എന്നിവരാണ് കേസിലെ പ്രതികൾ.

ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, വിശ്വാസ വഞ്ചന, വഞ്ചനാക്കുറ്റം, വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ, വ്യാജ രേഖ യഥാർത്ഥ രേഖയായി ഉപയോഗിക്കൽ, കുറ്റവാളികളെ സംരക്ഷിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മുട്ടിൽ മരംമുറിക്കേസിന് ആസ്പദമായ വിവാദ ഉത്തരവിന് ആയുസ്സ് 111 നാൾ മാത്രം.

അതിനിടയിൽ പ്രതികൾ മുറിച്ചു കടത്തിയത് 112 മരങ്ങളാണ്. വ്യാജരേഖയുണ്ടാക്കി, സമർപ്പിച്ച്, അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഓരോ മരം മുറിയും. 68 പേരായിരുന്നു കേസെടുത്തപ്പോൾ പ്രതികൾ. ഭൂവുടമകളായ കർഷകരെ ഒഴിവാക്കിയതോടെ, പ്രതിപ്പട്ടിക പന്ത്രണ്ടായി. ഒന്നാം പ്രതി റോജി അഗസ്റ്റിൻ.

ജോസൂട്ടി അഗസ്റ്റിൻ ആൻ്റോ അഗസ്റ്റിൻ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. റോജിയുടെ സഹായി തൃക്കൈപ്പറ്റ സ്വദേശി എം.എസ്. വിനീഷാണ് പ്രതിപ്പട്ടികയിലെ നാലാമൻ. അഞ്ച് ആറ് പ്രതികളായ ചാക്കോയും സുരേഷും അഗസ്റ്റിൻ സഹോദരങ്ങളുടെ ഇടനിലക്കാരാണ്.

ഏഴും എട്ടും പ്രതികൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. കെ.കെ.അജി, ഒ.കെ.സിന്ധു എന്നിവരാണ് വ്യാജ രേഖ ചമയ്ക്കാൻ സകല ഒത്താശയും ചെയ്തു കൊടുത്തത്. മറ്റ് പ്രതികളായ മനോജ്, അബൂബക്കർ, അബ്ദുന്നാസർ എന്നിവർ മരം വാങ്ങിയവരാണ്.

പൊതുമുതൽ നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ എല്ലാ പ്രതികൾക്കും എതിരെ നിൽക്കും. വ്യാജ രേഖ ചമയ്ക്കൽ കുറ്റമുള്ളത് അഗസ്റ്റിൻ സഹോദരങ്ങൾക്കും റവന്യു ഉദ്യോഗസ്ഥർക്കും മാത്രമാണ്.

ഡിഎൻഎ പരിശോധനാ പൂർത്തിയാക്കാൻ ഒരു കൊല്ലം വേണ്ടിവന്നു. ഇതാണ് കുറ്റപത്രം വൈകാൻ ഒരു കാരണം. കേസിൽ റവന്യൂവകുപ്പിൻ്റെ പിഴയ ചുമത്തലും വനംവകുപ്പിൻ്റെ നിയമനടപടികളും പൂർത്തിയാവാനുണ്ട്.

#great #conspiracy #Augustine #brothers #trap #peasants #farmers #chargesheet #logging #muttil

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
Top Stories