#Sabarimala | പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി തുടങ്ങിയില്ല; പകരം പവിത്രം ശബരിമലയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

#Sabarimala | പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി തുടങ്ങിയില്ല; പകരം പവിത്രം ശബരിമലയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Nov 21, 2023 03:33 PM | By Vyshnavy Rajan

പത്തനംതിട്ട : (www.truevisionnews.com) ശബരിമലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി ഇത്തവണ തുടങ്ങിയില്ല.

ഇതോടെ പവിത്രം ശബരിമല എന്ന പുതിയ ശുചീകരണ പരിപാടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തി.

2011ൽ ഐജിപി വിജയന്‍റെ നേതൃത്വത്തിൽ തുടങ്ങിയ പുണ്യം പൂങ്കാവനം പദ്ധതിയാണ് മുടങ്ങിയത്. പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ വരെ പരാമർശിക്കപ്പെട്ട പദ്ധതി പോലീസ് തലപ്പത്തെ അസ്വാരസത്തെ തുടർന്ന് തടസ്സപ്പെട്ടു എന്നാണ് സൂചന.

ഇതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതിയുമായി രംഗത്തെത്തിയത്. സന്നിധാനം പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ പദ്ധതിയുടെ ഭാഗമായി തീർത്ഥാടകരും വളണ്ടിയർമാരും ശുചീകരണം നടത്തും.

സന്നിധാനത്ത് മാലിന്യം പൂർണമായി ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്‍റെ ലക്ഷ്യം.

#Sabarimala #PunyamPoonkavanam #cleanup #program #notstarted #TravancoreDevaswomBoard #sacred #Sabarimala #instead

Next TV

Related Stories
#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

Dec 1, 2023 01:44 PM

#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ്...

Read More >>
#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Dec 1, 2023 01:14 PM

#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്ണവാണ്...

Read More >>
#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും

Dec 1, 2023 12:37 PM

#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും

നിരാലംബരായ പെൺകുട്ടികളുടെ ഭാവി ജീവിതം സുരക്ഷിത കരങ്ങളിലേക്ക്...

Read More >>
Top Stories