എറണാകുളം : (www.truevisionnews.com) കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പി എസ് സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി.
അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും, യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ഇതോടെ പിഎസ് സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യരാവും.
ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി എസ് സുധ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും നിയമനത്തിൽ പരിഗണിക്കാത്തിനെതിരെ തൃശൂർ സ്വദേശി മുഹമ്മദ് നയിം കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.
#PSC #Inclusion #ineligible #candidates #HighCourt #canceled #KSEBmeter #reader #appointment #PSClist