ചെങ്ങന്നൂർ: www.truevisionnews.com ട്രെയിനിലെ വാതിൽപടിയിൽ ഇരുന്ന് യാത്രചെയ്യവേ കാൽ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് യുവാവിന് പരിക്ക്.

മദ്രാസ് മെയിലിൽ കൊല്ലത്തു നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കൊല്ലം കിളിക്കൊല്ലൂർ സ്വദേശി മേലേപ്പുര പടിഞ്ഞാറേതിൽ അരുൺകുമാറിനാണ് (32) പരിക്കേറ്റത്. ഏറ്റവും പിറകിലെ കമ്പാർട്ട്മെൻറിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്.
ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വാതിലിൽ ഇരുന്ന ഇയാളുടെ വലതുകാൽ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് തള്ളവിരലിനും പാദത്തിനടിവശത്തും പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിലെത്തിയപ്പോൾ ആർ.പി.എഫിന്റെയും ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#youngman #injured #his #foot #hit #platform #traveling #traindoor
