പാലക്കാട്: www.truevisionnews.com പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത്. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം ചെമാർകുഴി വീട്ടിൽ സി.പി.മോനിഷിനെയാണ് (32) വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം.

സംഭവ സമയത്ത് അമ്മയും അച്ഛനും ഭാര്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന വല്യച്ഛൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ക്ഷേമ പെൻഷൻ വിതരണത്തിനായി എത്തിയ ജീവനക്കാർ വീട്ടുകാരെ കാണാനില്ലെന്നു പറഞ്ഞപ്പോഴാണ് വല്യച്ഛൻ ഇവിടെയെത്തി പരിശോധിച്ചത്.
സാമ്പത്തിക ബാധ്യതയാണു മരണത്തിന് കാരണമെന്ന് മോനിഷ് എഴുതിവച്ച കത്ത് പൊലീസിന് ലഭിച്ചു. മോനിഷ് പൂക്കോട്ടുകാവിൽ ഇലക്ട്രിക് കടയും നടത്തിയിരുന്നു. പൂക്കോട്ടുകാവ് നോർത്ത് എട്ടാം വാർഡിനെയാണ് സിപിഎം അംഗമായ സി.പി. മോനിഷ് പ്രതിനിധീകരിച്ചിരുന്നത്. അച്ഛൻ: രവീന്ദ്രൻ.അമ്മ: പദ്മിനി. ഭാര്യ: ദീപ്തി.
#CPM #member #found #hanging #dead #Financial #liability #due #death
