പാലക്കാട്: www.truevisionnews.com പഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് പഞ്ചായത്തിലെ സിപിഎം അംഗം സിപി മോനിഷാണ് മരിച്ചത്.

പൂക്കോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗമായിരുന്നു സിപി മോനിഷ്. ഇന്ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മോനിഷിനെ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയെ തുടർന്ന് മോനിഷ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മോനിഷിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
#CPM #youth #panchayat #member #hanged #inside #house
