#KPAMajeed | 'മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ എന്നെ കിട്ടില്ല'; പൂക്കോയ തങ്ങളുടെ നിലപാട് ഓർമിപ്പിച്ച് കെ.പി.എ മജീദ്

#KPAMajeed | 'മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ എന്നെ കിട്ടില്ല'; പൂക്കോയ തങ്ങളുടെ നിലപാട് ഓർമിപ്പിച്ച് കെ.പി.എ മജീദ്
Nov 19, 2023 11:03 AM | By Vyshnavy Rajan

മലപ്പുറം : (www.truevisionnews.com) ലീഗും സിപിഎമ്മും അടുക്കുന്നുവെന്ന നിരീക്ഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിലപാട് വ്യക്തമാക്കി കെപിഎ മജീദ് എംഎല്‍എ രംഗത്ത്.

പാണക്കാട് പിഎംസ്എ പൂക്കോയ തങ്ങൾ 1974ൽ എടുത്ത നിലപാട് ഓർമിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്‍റെ ശക്തിയാണ്.അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലീം ലീഗിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജവാർത്തകളിലും ആരും വഞ്ചിതരാകരുതെന്നും ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു.

കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തെ ചൊല്ലി മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷം. ഇടി മുഹമ്മദ് ബഷീറിന് പിന്നാലെ എം.കെ മുനീറും അതൃപ്തി പരസ്യമാക്കി.

പിണറായിയുടെ ആലയിൽ കെട്ടാനുള്ള പശുവല്ല ലീഗെന്ന് മുനീര്‍ പറഞ്ഞു. അബ്ദുള്‍ ഹമീദ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം സാദിഖലി തങ്ങളുടെ അനുമതിയോടെയാണ് ഏറ്റെടുത്തതെന്നാണ് പാര്‍ട്ടിയിലെ വിമര്‍ശകര്‍ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ മറുപടി

#KPAMajeed #notallowed #associate #MarxistParty #KPAMajeed #reminded #Pookoya #position

Next TV

Related Stories
ചുമതല ഏൽക്കും മുൻപ്; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

May 11, 2025 12:22 PM

ചുമതല ഏൽക്കും മുൻപ്; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സണ്ണി ജോസഫ് എംഎൽഎ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി....

Read More >>
കെ കരുണാകരൻ സ്‌മൃതികുടീരത്തിലെത്തി പുഷ്‌പാർച്ചന നടത്തി പുതിയ കെപിസിസി നേതൃത്വം; ചുമതലയേൽക്കുന്നത് നാളെ

May 11, 2025 08:11 AM

കെ കരുണാകരൻ സ്‌മൃതികുടീരത്തിലെത്തി പുഷ്‌പാർച്ചന നടത്തി പുതിയ കെപിസിസി നേതൃത്വം; ചുമതലയേൽക്കുന്നത് നാളെ

കെ കരുണാകരൻ സ്‌മൃതികുടീരത്തിലെത്തി പുഷ്‌പാർച്ചന നടത്തി പുതിയ കെപിസിസി...

Read More >>
സി.പി.എം മുൻ നേതാവ് കെ.കെ. കുഞ്ഞൻ ബി.ജെ.പിയിൽ ചേർന്നു

May 10, 2025 08:50 AM

സി.പി.എം മുൻ നേതാവ് കെ.കെ. കുഞ്ഞൻ ബി.ജെ.പിയിൽ ചേർന്നു

സി.പി.എം മുൻ നേതാവ് കെ.കെ. കുഞ്ഞൻ ബി.ജെ.പിയിൽ...

Read More >>
Top Stories