ഗാസ സിറ്റി: (www.truevisionnews.com) ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനു നേരെ വധശ്രമം.
അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതര്‍ ആക്രമണം നടത്തുകയായിരുന്നു. മഹ്മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഏറ്റുമുട്ടലില്‍ മഹമ്മൂദ് അബ്ബാസിന്റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് വെടിയേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ 'സണ്‍സ് ഓഫ് അബു ജന്‍ഡാല്‍' സംഘടന ഏറ്റെടുത്തിട്ടുണ്ട്.
വെസ്റ്റ് ബാങ്കില്‍ യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കഴിഞ്ഞ ദിവസം മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെടാന്‍ മഹമ്മൂദ് അബ്ബാസ് ബ്ലിങ്കനോട് പറഞ്ഞിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരെ നടപടിയെടുക്കാന്‍ മഹമൂദ് അബ്ബാസിന് 'സണ്‍സ് ഓഫ് അബു ജന്‍ഡാല്‍' 24 മണിക്കൂര്‍ സമയം അനുവദിച്ചുവെങ്കിലും സമയപരിധി അവസാനിച്ചതോടെയാണ് ആക്രമണം നടത്തിയത്.
#Assassination #attempt #Palestinian #President #MahmoudAbbas