#KERALARAIN | ജാഗ്രത വേണം, അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

#KERALARAIN | ജാഗ്രത വേണം, അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Nov 14, 2024 10:12 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തമിഴ്‌നാടിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും ലക്ഷദ്വീപിന്‌ മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു.

അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും നവംബർ 16ന് എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഇന്ന് തമിഴ്‌നാട് തീരം, തെക്കൻ ആന്ധ്രാപ്രദേശ് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

#Thunderstorms #likely #for #five #days #Yellow #alert #eight #districts

Next TV

Related Stories
#accident | തടി ലോറി കയറിയുണ്ടായ അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ മനപൂര്‍വ നരഹത്യക്ക് കേസെടുത്ത് പൊലീസ്

Nov 26, 2024 09:31 AM

#accident | തടി ലോറി കയറിയുണ്ടായ അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ മനപൂര്‍വ നരഹത്യക്ക് കേസെടുത്ത് പൊലീസ്

ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക...

Read More >>
#attack | കുടുംബപ്രശ്നത്തെ തുടര്‍ന്നുള്ള വിരോധം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

Nov 26, 2024 09:20 AM

#attack | കുടുംബപ്രശ്നത്തെ തുടര്‍ന്നുള്ള വിരോധം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

മരിച്ചെന്നു കരുതി അശ്വതിയെ ഉപേക്ഷിച്ച് വീടിന്റെ വാതില്‍ ചാരിയശേഷം വിവില്‍ മക്കളെയും എടുത്ത്...

Read More >>
 #EPJayarajan | ‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ല' -ഇ പി ജയരാജന്‍

Nov 26, 2024 09:11 AM

#EPJayarajan | ‘ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ല' -ഇ പി ജയരാജന്‍

സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്സ്...

Read More >>
#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

Nov 26, 2024 08:50 AM

#Suspension | ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്​പെൻഷൻ

സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം...

Read More >>
#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

Nov 26, 2024 08:32 AM

#Panthirankavdomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; വീണ്ടും മർദനമേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയില്‍

തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍...

Read More >>
#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

Nov 26, 2024 08:15 AM

#accident | ട്രാഫിക് എസിയുടെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന്...

Read More >>
Top Stories