#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ
Nov 14, 2024 09:37 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് വാട്ടര്‍ അതോറിറ്റിയുടെ വ്യാജ ബോര്‍ഡ് വെച്ച് ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമം. കാറിന്‍റെ ഡിക്കിയില്‍ നിന്നും നാല്‍പത് കിലോയോളം ചന്ദനത്തടികള്‍ വനം വകുപ്പ് പിടികൂടി.

സംഭവത്തിൽ അഞ്ചു പേര്‍ പിടിയിലായി. രഹസ്യ വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്‍റലിജന്‍സും ഫ്ലയിങ് സ്ക്വാഡും പരിശോധന നടത്തിയത്.

വാട്ടര്‍ അതോറിറ്റി വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന കാറിനുള്ളില്‍ ചന്ദനം കടത്തുന്നെന്നായിരുന്നു വിവരം. കാറിന്‍റെ ഡിക്കിയില്‍ നിന്നും നാല്‍പത് കിലോയോളം ചന്ദനമുട്ടികളാണ് പിടികൂടിയത്.

കോഴിക്കോട് സ്വദേശികളായ ഷാജുദ്ദീന്‍, നൗഫല്‍, മണി, ശ്യാമപ്രസാദ്, അനില്‍ എന്നിവരാണ് പിടിയിലായത്. വാഹനത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് ചന്ദനം കടത്താനായിരുന്നു ശ്രമം.

ഇതിനായി വാട്ടര്‍ അതോറിറ്റി വര്‍ഷങ്ങളായി വാടകകയ്ക്ക് എടുത്ത് ഓടിക്കുന്ന വാഹനം സംഘടിപ്പിക്കുകയായിരുന്നു. പിടിയിലായവര്‍ക്ക് വാട്ടര്‍ അതോറിറ്റിയുമായി ബന്ധമില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

വാഹനവും പ്രതികളെയും തൊണ്ടിമുതലും താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി. പ്രതികളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് കോഴിക്കോട് കല്ലാനോട് എന്ന സ്ഥലത്തുവെച്ച് 25 കിലോയോളം ചന്ദനത്തടികളും മറ്റു രണ്ട് പ്രതികളും പിടിയിലായി.

ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇരുചക്രവാഹനത്തിലായിരുന്നു ഇവര്‍ ചന്ദനം കടത്തിയത്. നടപടികള്‍ക്കുശേഷം പ്രതികളെ പൊലീസിന് കൈമാറും.

#5 #arrested #with #40kg #sandalwood #kozhikode

Next TV

Related Stories
#Murder | ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാർ

Nov 28, 2024 07:41 AM

#Murder | ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാർ

പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ്...

Read More >>
#Priyankagandhi | വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Nov 28, 2024 07:22 AM

#Priyankagandhi | വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രവീന്ദ്രവസന്ത് റാവുവും ഇന്ന്...

Read More >>
#Rain |  മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Nov 28, 2024 07:07 AM

#Rain | മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടന്നും സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര...

Read More >>
#Accident |  ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു;  15 പേര്‍ക്ക് പരിക്ക്

Nov 28, 2024 06:40 AM

#Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ന് ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ ബസ്സ്റ്റോപ്പിനു സമീപമാണ്...

Read More >>
#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

Nov 28, 2024 06:08 AM

#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം...

Read More >>
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
Top Stories