#fashion | 'കാലം മറച്ചുവെച്ച സ്വപ്നങ്ങളെ കാത്തിരിക്കുന്ന കണ്മിഴികൾ', റെട്രോ ലുക്കില്‍ സാരി ഫോട്ടോ ഷൂട്ടുമായി ബിന്നി സെബാസ്റ്റ്യന്‍

#fashion | 'കാലം മറച്ചുവെച്ച സ്വപ്നങ്ങളെ കാത്തിരിക്കുന്ന കണ്മിഴികൾ', റെട്രോ ലുക്കില്‍ സാരി ഫോട്ടോ ഷൂട്ടുമായി ബിന്നി സെബാസ്റ്റ്യന്‍
Nov 14, 2024 11:17 PM | By Athira V

( www.truevisionnews.com) ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. കുടുംബവിളക്ക് താരം നൂബിൻ ജോണിയാണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും.

ഇരുവരെയും അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകര്‍ ചുരുക്കമായിരിക്കും. തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. യുട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുണ്ട് ബിന്നി. പല മേക്കോവറുകളും വേഷങ്ങളിലും നടി എത്താറുമുണ്ട്. ഇപ്പോഴിതാ പഴയകാല സാരിയ്ക്ക് സമാനമായ ഡിസൈനിലെ ഒരു സാരിയുമായി എത്തിയിരിക്കുകയാണ് ബിന്നി.

ഗെറ്റ് സ്റ്റൈൽ വിത്ത്‌ വസ്ത്ര തയ്യാറാക്കിയ സാരിയാണ് ബിന്നി ധരിച്ചിരിക്കുന്നത്. ഇത് ഉടുത്തുകൊണ്ടുള്ള ഫോട്ടോഷൂട്ട് ആണ് താരം പങ്കുവച്ചിരിക്കുന്നത്.

"ഒരു പഴയകാല കല്പനകളുടെ കൂടാരം. ചിതറിയ പൂക്കൾ ചേർന്ന ആ സാരി, ഒറ്റാക്ഷരങ്ങൾക്ക് പകരം ഒരു കഥ പറയുന്നു. തലോടി നിന്ന തൂണുകളിൽ, കാലത്തിന്റെ മൂടൽമഞ്ഞ് മറയാതെ ഒരു കാത്തിരിപ്പു… ഉൽക്കിരിയോട് ചേർന്ന്, മൃദുവായ ഒരു ചിരി, കാലം മറച്ചുവെച്ച സ്വപ്നങ്ങളെ കാത്തിരിക്കുന്ന കണ്മിഴികൾ. ——- അവൾ——— " എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്

കണ്ണേട്ടൻ എവിടെയാ എന്നാണ് ചിത്രങ്ങൾക്ക് താഴെ ഒരാൾ ചോദിച്ചത്. നോക്കി നില്‍ക്കുവാ, ഇങ്ങു വരട്ടെ വച്ചിട്ടുണ്ട് ഞാൻ, എന്ന മറുപടിയാണ് ബിന്നി നൽകിയിരിക്കുന്നത്.

#binnysebastian #shares #saree #photoshoot

Next TV

Related Stories
'പുരാണകഥകളിൽ കേട്ട അപ്സരസുന്ദരികളിലൊരാൾ'; ജാക്വലിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

Jun 19, 2025 04:38 PM

'പുരാണകഥകളിൽ കേട്ട അപ്സരസുന്ദരികളിലൊരാൾ'; ജാക്വലിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡ് താരവും മോഡലും നർത്തകിയുായ ജാക്വലിൻ ഫെർണാണ്ടസ് പങ്കുവച്ച...

Read More >>
മേക്കപ്പ് സാധനങ്ങൾ മോശമായല്ലേ..! ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്നത് എങ്ങനെ തിരിച്ചറിയാം ?

Jun 12, 2025 06:54 AM

മേക്കപ്പ് സാധനങ്ങൾ മോശമായല്ലേ..! ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്നത് എങ്ങനെ തിരിച്ചറിയാം ?

ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്ന മേക്കപ്പ് സാധനങ്ങൾ എങ്ങനെ തിരിച്ചറിയാം...

Read More >>
ഇത് കലക്കി, തിമിർത്തു....; ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍ ഗ്രില്‍

Jun 5, 2025 09:33 PM

ഇത് കലക്കി, തിമിർത്തു....; ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍ ഗ്രില്‍

ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍...

Read More >>
Top Stories