#theft | പിന്നിൽ കുറുവ സംഘം? ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം, തുനിഞ്ഞിറങ്ങി പൊലീസ്

#theft | പിന്നിൽ കുറുവ സംഘം? ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം, തുനിഞ്ഞിറങ്ങി പൊലീസ്
Nov 15, 2024 12:20 AM | By Athira V

പുന്നപ്ര: ( www.truevisionnews.com) ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം. പുന്നപ്രയിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു.

മോഷണ രീതിയിലെ സമാനതകളിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘമാണ് പുന്നപ്രയിലും മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറുവ സംഘത്തിനായി പൊലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും മോഷണം.

മണ്ണഞ്ചേരിയിൽ മോഷണം നടന്ന പ്രദേശത്ത് നിന്നും 11 കിലോമീറ്റർ മാത്രം അകലെയാണ് ഇന്നലെ പുലർച്ചെ മോഷണം. പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ നീതുവിന്റെ കഴുത്തിൽ കിടന്ന ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അര പവന്റെ മാലയുമാണ് അപഹരിച്ചത്.

അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്. പാന്റ് മടക്കിവച്ച് ഷർട്ടിടാതെ മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയത്. മുറിക്കകത്തെ വെളിച്ചത്തിൽ കണ്ടുവെന്നും കുഞ്ഞുള്ളതുകൊണ്ട് രാത്രി ലൈറ്റിട്ടാണ് കിടക്കുന്നതെന്നും മാല നഷ്ടപ്പെട്ട നീതു പോലീസിനു നൽകിയത്.

കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ജില്ലയിൽ അടുത്തിടെ ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേർത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.

അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ തുടങ്ങിയ മോഷണ രീതികളിൽ നിന്നാണ് കുറുവാ സംഘം എന്ന് പോലീസ് സംശയിക്കുന്നത്.

കുറുവാ സംഘം മോഷണം നടത്താനായി കേരളം തിരഞ്ഞെടുക്കുന്നത് സാമ്പത്തിക വ്യത്യാസമില്ലാതെ സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു കൊണ്ടാണെന്നാണ് പോലീസ് പറയുന്നത്. നിലവിൽ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് മോഷ്ടാക്കൾക്കായി അന്വേഷണം നടത്തുന്നത്.

#gang #behind? #Police #swooped #destroy #Alappuzha #people's #private #lives

Next TV

Related Stories
#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

Dec 29, 2024 09:46 AM

#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

പഴമ്പാലക്കോട് കൂട്ടുപാതയില്‍ നിന്നാണ് അമ്മയും മകളും ബസ്സില്‍ കയറിയത്. സംഭവത്തില്‍ പൊലീസ്...

Read More >>
#robbed | വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചരലക്ഷം രൂപയും ഫോണും കവര്‍ന്നു, മൂന്നുപേര്‍ അറസ്റ്റില്‍

Dec 29, 2024 09:19 AM

#robbed | വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചരലക്ഷം രൂപയും ഫോണും കവര്‍ന്നു, മൂന്നുപേര്‍ അറസ്റ്റില്‍

പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വാഗമണ്ണില്‍നിന്ന് വൈക്കത്തെ ലോഡ്ജ് മുറിയിലേക്ക്...

Read More >>
#KMuralidharan | 'ജമാഅത്തെ ഇസ്‌ലാമി പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി'; കെ മുരളീധരനെതിരെ നേതാക്കള്‍

Dec 29, 2024 09:11 AM

#KMuralidharan | 'ജമാഅത്തെ ഇസ്‌ലാമി പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി'; കെ മുരളീധരനെതിരെ നേതാക്കള്‍

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ...

Read More >>
#EPJayarajan | ദല്ലാൾ നന്ദകുമാറുമായി ഇപിക്ക് എന്ത് ബന്ധം;? സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജന് രൂക്ഷവിമർശനം

Dec 29, 2024 08:46 AM

#EPJayarajan | ദല്ലാൾ നന്ദകുമാറുമായി ഇപിക്ക് എന്ത് ബന്ധം;? സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജന് രൂക്ഷവിമർശനം

പത്തനംതിട്ട സ്വദേശിയായതിനാൽ തന്നെ നവീൻ ബാബുവിന്‍റെ മരണവും ഇതുസംബന്ധിച്ചുള്ള കേസും പാർട്ടി നിലപാടുമാണ് സമ്മേളത്തിൽ ചർച്ചയായി...

Read More >>
Top Stories