(truevisionnews.com) പലർക്കും ഇഷ്ടമുള്ളൊരു ധാന്യമാണ് റാഗി. അരി, ചോളം അല്ലെങ്കിൽ ഗോതമ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ റാഗിയിൽ പോളിഫെനോളുകളിലും ഭക്ഷണ നാരുകളിലും ധാരാളമായി അടങ്ങിയിരിക്കുന്നു.

കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഭക്ഷണത്തിന്റെ ആസക്തി കുറയ്ക്കുകയും ദഹനത്തിന്റെ വേഗത നിലനിർത്തുകയും ചെയ്യുന്നു. റാഗി കൊണ്ട് ദെെനംദിന ഭക്ഷണത്തിൽ പലരീതിയിൽ ഉൾപ്പെടുത്താം.
റാഗി ദോശ, റാഗി പുട്ട്, ഇങ്ങനെ എന്തെല്ലാം വിഭവങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന റാഗി ലഡു തയ്യാറാക്കിയാലോ?...
ചേരുവകൾ
റാഗി മാവ് - 1 കപ്പ്
കശുവണ്ടി - 1 പിടി
വെള്ളം - അരകപ്പ്
ശർക്കര - 150 ഗ്രാം
ഏലയ്ക്ക - 3 എണ്ണം പൊടിച്ചത്
നെയ്യ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിലേക്ക് അൽപം നെയ്യൊഴിച്ച് ചൂടാക്കുക. റാഗി മാവ് ചേർത്ത് ചെറിയ തീയിൽ അഞ്ച് മിനുട്ട് നേരം വറുത്ത് എടുക്കുക. ശേഷം വീണ്ടും പാനിലേക്ക് കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റി വയ്ക്കുക.
ഒരു പാത്രം കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കി ശർക്കര ചേർത്ത് ശർക്കര ഉരുകുന്നത് വരെ ഇളക്കുക. ശർക്കര ഉരുകി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യുക. ശേഷം ശർക്കര സിറപ്പ് അരിച്ചെടുത്ത് മാറ്റിവയ്ക്കുക.
ഒരു വലിയ പാത്രത്തിൽ റാഗി മാവ് എടുത്ത്, വറുത്ത കശുവണ്ടി, ഏലക്കയ്‌പ്പൊടി, ശർക്കര പാനി, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ചെറിയ ഭാഗം എടുത്ത് അതിൽ നിന്ന് ചെറിയ ഉരുളകളാക്കുക. റാഗി ലഡു തയ്യാറായി.
#making #healthy #delicious #RagiLadoo
