(truevisionnews.com) നാലുമണി പലഹാരത്തിന് വളരെ ഈസി ആയി ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് മുട്ട ബജി. വളരെ ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ രീതിയിൽ മുട്ട ബജി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

ചേരുവകൾ
മുട്ട - 4
കടലമാവ്-ആവശ്യത്തിന്
മുളകുപൊടി- 1 ടീസ്പൂൺ
മഞ്ഞൾപൊടി- 1/2 ടീസ്പൂൺ
കായപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി എടുക്കുക. ചൂടാറുമ്പോൾ തോട് പൊളിച്ചെടുക്കുക. അതിനുശേഷം മുട്ടയെ നീളത്തിൽ രണ്ടായി മുറിച്ചു മാറ്റി വെക്കുക. മുറിക്കുമ്പോൾ മുട്ട ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം.
ബജി മാവുണ്ടാക്കാനായി ആദ്യം കടലമാവ് ഒരു പാത്രത്തിൽ എടുത്തു, മുളകുപൊടിയും മഞ്ഞൾപൊടിയും കായപോടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് ഇളക്കുക.
കടലമാവ് കട്ട കെട്ടാതെ ഇരിക്കാൻ കൈ കൊണ്ട് നല്ലത് പോലെ ഉടച്ചെടുക്കണം. മുറിച്ചു വെച്ചിരിക്കുന്ന മുട്ട ഓരോന്നായി ബജിമാവിൽ മുക്കിയെടുക്കുക.
മാവ് നല്ലത് പോലെ മുട്ടയിൽ പൊതിഞ്ഞു എണ്ണയിൽ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.
#Easy #prepare #delicious #EggBaji
