(truevisionnews.com) വൃക്കകൾ തകരാറിവാവുകയും ആവശ്യമായത്ര രക്തം ഫിൽട്ടർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സികെഡി. രക്തത്തിൽ നിന്നുള്ള അധിക ദ്രാവകവും മാലിന്യങ്ങളും ശരീരത്തിൽ നിലനിൽക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
വൃക്കരോഗത്തിന്റെ തുടക്കത്തിൽ തന്നെ ചിലർക്ക് ലക്ഷണങ്ങൾ പ്രകടമാകാം. വൃക്കരോഗം ചില ജീവിതശൈലി മാറ്റങ്ങൾ വഴി നിയന്ത്രിക്കാനാകും.
അതിനു ശ്രദ്ധ ചെലുത്തേണ്ടത് വൃക്കരോഗവുമായി ബന്ധപ്പെട്ട് ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലാണ്. വൃക്കരോഗികളിൽ കണ്ടു വരുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതോടെ അമിതമായ ഫ്‌ളൂയിഡ് ശരീരത്തിൽ പല ഇടങ്ങളിലായി അടിയാൻ തുടങ്ങും. കൈകൾ, കാലുകൾ, സന്ധികൾ, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീരു വയ്ക്കാൻ തുടങ്ങും.
അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. രക്തത്തിലെ മാലിന്യം പുറന്തള്ളാൻ വൃക്കയ്ക്ക് കഴിയാതെ വന്ന് അവ ശരീരത്തിൽ അടിയുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.
പുറത്തും അടിവയറിന് ഭാഗത്തുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറിൽ നിന്നും നാവിയിലേക്ക് പടരുന്ന വേദന മൂത്രത്തിൽ കല്ലുകൾ രൂപപ്പെടുന്നതിന്റെയും ലക്ഷണമാകാം.
വൃക്കതരാർ ഉണ്ടെങ്കിൽ എപ്പോഴും തണുപ്പ് അനുഭവപ്പെടാം. എപ്പോഴും തണുപ്പും ഒപ്പം തലചുറ്റലും തളർച്ചയും തോന്നിയാൽ ഉടനെ തന്നെ ഡോക്ടറെ കാണുക.
മൂത്രത്തിൽ പത കാണുന്നതാണ് മറ്റൊരു ലക്ഷണം. മൂത്രത്തിൽ അമിതമായ കുമിളകൾ അല്ലെങ്കിൽ പത കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്.
#Know #kidney #damaged #symptoms #shown #body