കോഴിക്കോട് : ( www.truevisionnews.com ) ജില്ലയില്‍ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു. കനത്ത മഴ തുടരുന്നതിനാലും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് തീരുമാനം.
ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലൂടെ അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേ സമയം ശക്തമായ മഴ തുടരുന്നതിനാൽ തൃശ്ശൂർ, കാസര്‍കോട്, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും എന്നാണ് മുന്നറിയിപ്പ്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.
നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്
#Tourist #areas #including #beaches #Kozhikode #district #are #prohibited #visitors #quarry #operations #prohibited