(truevisionnews.com) ജീരകവെള്ളം കുടിക്കുന്നത് നമ്മുടെ ശീലങ്ങളിൽ ഒന്നാണ്. എന്നാൽ ജീരകവെള്ളത്തിനു ശരീരഭാരം കുറയ്ക്കാൻ സഹായിക്കാനാവുമെന്ന് നിങ്ങൾക്കറിയാമോ?
ജീരക വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ദഹനം മെച്ചപ്പെടുത്തും
അമിതമായി ഭക്ഷണം കഴിച്ച് അസ്വസ്ഥതയോ ആസിഡ് റിഫ്ലക്സോ അനുഭവപ്പെടാറുണ്ടോ? ബ്ലോട്ടിംഗും മലബന്ധവും തടയാൻ അൽപ്പം ജീരകവെള്ളം കുടിക്കൂ.
ജീരക വെള്ളം ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി പുറന്തള്ളുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഒപ്പം വയറിലെ കൊഴുപ്പ് നിയന്ത്രിക്കാനും സഹായിക്കും.
ജീരകവെള്ളം കുടിക്കേണ്ടതെങ്ങനെ?
1 ടീസ്പൂൺ ജീരകം 1 ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ വെറുംവയറ്റിൽ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഇതിലേക്ക് അൽപ്പം നാരങ്ങാനീര് പിഴിഞ്ഞ് ചേർത്തു കഴിക്കുന്നതും നല്ലതാണ്.
വേഗത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ രാവിലെ വെറുംവയറ്റിൽ ജീരക വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിനു ശേഷം ജീരകവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും.
#cumin #water #drinker #you #might #know