#health | വയര്‍ ചാടുന്നത് ഒരു പ്രശ്നമാണോ? ഇനി മുതൽ അത്താഴത്തിന് ഇവ കഴിക്കൂ ...

#health |  വയര്‍ ചാടുന്നത് ഒരു പ്രശ്നമാണോ?  ഇനി മുതൽ  അത്താഴത്തിന് ഇവ കഴിക്കൂ ...
Nov 26, 2024 04:02 PM | By Susmitha Surendran

(truevisionnews.com) വയർ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് . വയറിന് ചുറ്റും കൊഴുപ്പടിഞ്ഞ് കൂടാന്‍ എളുപ്പമാണ്.

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ നമുക്ക് ചെയ്യാവുന്നത് ഡയറ്റും വ്യായാമവുമാണ്. ഇവ കൃത്യമായി പാലിച്ചാല്‍ തന്നെ ഒരു പരിധി വരെ ഗുണമുണ്ടാകും.

അത്താഴം ​

വയറ്റിലെ കൊഴുപ്പ് കൂടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് അത്താഴം. വൈകി അത്താഴം കഴിയ്ക്കുന്നതും അത്താഴത്തിന് കഴിയ്ക്കുന്ന ചില ഹെവി ഭക്ഷണങ്ങളുമെല്ലാം തന്നെ ദോഷം ചെയ്യും.

മാത്രമല്ല, വയര്‍ നിറയുന്നത് വരെ കഴിയ്ക്കുന്നതും. തടിയും വയറും കുറയ്ക്കാന്‍ അത്താഴത്തിന് കഴിയ്ക്കുന്ന ഭക്ഷണങ്ങളും പ്രധാനമാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിയ്ക്കുന്നത് ചാടുന്ന വയറിന് ഒരു പരിധി വരെ പരിഹാരമാകുന്നു.

​ആപ്പിള്‍​

രാത്രി കഴിയ്ക്കാവുന്ന ഒന്നാണ് ആപ്പിള്‍. നാരുകളാല്‍ സമ്പുഷ്ടമായ ഇത് അത്താഴമായി കഴിയ്ക്കാം. പ്രത്യേകിച്ചും വലിയ വിശപ്പില്ലെങ്കില്‍. ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ വിശപ്പ് പെട്ടെന്ന് കുറയുന്നു, വയര്‍ നിറയുന്നതായി തോന്നുന്നു. ഇതിലെ നാരുകള്‍ ഏറെ ആരോഗ്യ ഗുണം നല്‍കുന്നവയാണ്.

നട്‌സ്​

നട്‌സ് രാത്രിയില്‍ കഴിയ്ക്കുന്നതും നല്ലതാണ്. ഇത് വിശപ്പ് പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്നും.

മാത്രമല്ല, വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. നട്‌സ് കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ലഭിയ്ക്കുകയും ചെയ്യുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

സാലഡ് ​

സാലഡ് അത്താഴമായി കഴിയ്ക്കാവുന്ന മികച്ച ഒന്നാണ്. ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് മാത്രമല്ല, പോഷക സമൃദ്ധവുമാണ്.

പെട്ടെന്ന് ദഹിയ്ക്കുന്ന, നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ സാലഡ് അത്താഴത്തില്‍ ഉള്‍പ്പെടുത്താം. ഗുണമുണ്ടാകും. പലതരം സാലഡുകള്‍ മാറി മാറി കഴിയ്ക്കുന്നത് മടുപ്പുണ്ടാക്കില്ലെന്ന് മാത്രമല്ല, ശരീരത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

ഓട്‌സ്

രാത്രിയില്‍ ചോറിന് പകരം ഗോതമ്പ്, റാഗി, ഓട്‌സ് എന്നിവ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. എന്നാല്‍ ഗോതമ്പ് പോലുള്ളവയ മിതമായി കഴിയ്ക്കണം.പ്രത്യേകിച്ചും ചപ്പാത്തി പോലുള്ളവ. 





#skipping #rope #problem? #these #dinner #from #now #on…

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News