(truevisionnews.com) രാവിലത്തെ ഭക്ഷണം അത്രയേറെ പ്രാധാന്യമുള്ളതാണ്. ആരോഗ്യകരവും അതുപോലെ തന്നെ രുചികരവുമായ ഭക്ഷണമാണ് പൊതുവെ നമ്മൾ രാവിലെ കഴിക്കാൻ താല്പര്യപ്പെടുക. അത്തരത്തിൽ രുചികരമായ ആരോഗ്യപൂർണ്ണവുമായ ഒരു വിഭവമാണ് ഓട്സ് ദോശ. എങ്ങനെ എളുപ്പത്തിൽ ഓട്സ് ദോശ ഉണ്ടാക്കാമെന്ന് നോക്കാം....

ചേരുവകൾ
ഓട്സ് - 1 കപ്പ്
വെളളം - 1 കപ്പ്
തക്കാളി - 1 എണ്ണം
സവാള - 1 എണ്ണം
മുളകു പൊടി - 1/2 ടീ സ്പൂൺ
ജീരകം - 1/2 ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്സ് 20 മിനുട്ട് നേരം വെള്ളത്തിൽ കുതിർക്കാൻ ഇട്ട് വയ്ക്കുക. കുതിർന്ന ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക.
ശേഷം മാവിലേക്ക് അൽപം മല്ലിയിലയിട്ട ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കുക. രണ്ട് വശവും മൊരിച്ച് എടുക്കാം. ശേഷം സാമ്പാറിനൊപ്പമോ ചട്ണിക്കൊപ്പമോ ചേർത്ത് കഴിക്കാം.
#making #delicious #Oatmeal #Dosa
