#cookery | വൈകുന്നേരങ്ങളിലെ ചായപലഹാരമായി കഴിക്കാവുന്ന അവലോസുണ്ട തയ്യാറാക്കാം

#cookery | വൈകുന്നേരങ്ങളിലെ ചായപലഹാരമായി കഴിക്കാവുന്ന അവലോസുണ്ട തയ്യാറാക്കാം
Nov 5, 2023 09:33 PM | By MITHRA K P

(truevisionnews.com) കേരളത്തിന്റെ പരമ്പരാഗത പലഹാരങ്ങളിൽ ഒന്നാണ് അവലോസുണ്ട. എണ്ണ പലഹാരം അല്ലാത്തതിനാൽ ഇത് തികച്ചും ആരോഗ്യകരവുമാണ്.

അവലോസ്പൊടി അങ്ങനെത്തന്നെയോ അല്ലെങ്കിൽ പഞ്ചസാരയും പഴവും ചേർത്തോ കഴിക്കാം. ഈ അവലോസ്പൊടി എളുപ്പത്തിൽ തന്നെ നമുക്ക് അവലോസുണ്ടയാക്കി മാറ്റാനും കഴിയും.

ചേരുവകൾ

പച്ചരി - 1/2 കിലോഗ്രാം

തേങ്ങ ചിരകിയത് - ഒരു ഇടത്തരം തേങ്ങ മുഴുവൻ

ജീരകം - 1/2 ടീസ്പൂൺ

ഉപ്പ് - 1/2 ടീസ്പൂൺ

ശർക്കര - 1/4 കിലോഗ്രാം

ചെറുനാരങ്ങാ നീര് - 1/2 ടീസ്പൂൺ

ചുക്ക് - ഒരു ചെറിയ കഷ്ണം പൊടിച്ചത്

ഏലക്ക - 3 എണ്ണം പൊടിച്ചത്

തയ്യാറാക്കുന്ന വിധം

അരക്കിലോ പച്ചരി 4 മണിക്കൂർ കുതിർത്തു കഴുകി വാരി വെള്ളം എല്ലാം വാർത്തെടുക്കണം. ഇനി ഇത് പുട്ടുപൊടിയുടെ പാകത്തിൽ തരിയോട് കൂടി പൊടിച്ചെടുക്കണം. ഇത് ചുവടു കട്ടിയുള്ള ഒരു ഉരുളിയിലേക്ക് മാറ്റാം.

ഇടത്തരം വലുപ്പമുള്ള ഒരു തേങ്ങ ചിരകിയത് ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് ഇനി നല്ല ജീരകവും ഉപ്പും ചേർത്ത് എല്ലാംകൂടി കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക ഇനി ഇത് തട്ടി പൊത്തി 20 മിനിറ്റ് മുടി വയ്ക്കണം.

20 മിനിറ്റ് കഴിയുമ്പോൾ കൈകൊണ്ട് ഒന്നുകൂടി തിരുമ്മി കട്ടയെല്ലാം ഉടച്ച് എടുക്കണം ഇനി ഇത് ഇടത്തരം ചൂടിൽ വച്ച് ഒരു ബ്രൗൺ നിറമാകുന്നതു വരെ കൈയ്യെടുക്കാതെ നല്ലതുപോലെ വറുത്തെടുക്കാം.

വറുത്തു കഴിയുമ്പോൾ പാത്രത്തിന്റെ ചൂട് കൊണ്ട് ഇനിയും വറവ് കൂടാതിരിക്കാൻ വേണ്ടി പെട്ടെന്ന് തന്നെ മറ്റൊരു പാത്രത്തിലേക്ക് പരത്തിയിട്ട് കൊടുക്കാം.

ഇനി ശർക്കര ഒന്നു ഉരുക്കി എടുക്കാം, അതിനായിട്ട് അരക്കിലോ പച്ചരിക്ക് 4 കിലോ ശർക്കര എന്ന കണക്കിൽ എടുത്തു 12 ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പത്തു വച്ച് ഉരുക്കി എടുക്കാം. ഇത് ഉരുകി വരുന്ന സമയം കൊണ്ട് അവലോസ് പൊടിയൊന്ന് അരിച്ചെടുക്കാം.

അരിച്ചെടുത്ത വലിയ തരികളൊക്കെ മിക്സിയിലിട്ട് ഒന്നുകൂടി ഒന്ന് പൊടിച്ചെടുക്കാം. കുറച്ചു ചെറിയ തരികൾ പൊടിക്കാതെ തന്നെ അവലോസ് പൊടിയിലേക്ക് ഇട്ടു കൊടുക്കണം.

ശർക്കര ഉരുകി ഒരുനൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്തു അര ടീസ്പൂൺ ചെറുനാരങ്ങാനീരു കുടി ചേർക്കാം. വറുത്ത അവലോസ് പൊടിയിൽ നിന്ന് 100 ഗ്രാം പൊടി മാറ്റിവയ്ക്കാം, ഇത് ഉണ്ട പിടിക്കാൻ നേരം ആവശ്യമായി വരും.

ബാക്കിയുള്ള പൊടിയിലേക്ക് ഒരു ചെറിയ കഷ്ണം ചുക്ക് പൊടിച്ചതും മൂന്ന് ഏലക്കായ പൊടിച്ചതും കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഇനി ശർക്കര പാനി ചൂടാറുന്നതിനു മുൻപ് തന്നെ വേഗം പൊടിയിലേക്ക് അരിച്ചൊഴിച്ച് ഇളക്കിയെടുക്കണം.

കൈയ്യിൽ പിടിക്കാൻ പാകത്തിലേക്കുള്ള ഒരു ചൂടിൽ ഇത് എത്തി കഴിയുമ്പോൾ മുഴുവൻ ചുടാറുന്നതിനു മുൻപ് പെട്ടെന്നു തന്നെ ഇത് ഉരുളകളാക്കിയെടുക്കാം. ഇനി ഓരോ ഉണ്ടകളും മാറ്റിവെച്ച പൊടിയിലേക്ക് ഇട്ട് ഒന്നുരുട്ടി എടുക്കാം. അവലോസുണ്ട തയ്യാറായി.

#Avalosunda #prepared #afternoon #tea #dessert

Next TV

Related Stories
#tea | ഇന്ന്  ചെമ്പരത്തി ചായ ഉണ്ടാക്കിയാലോ ...

Sep 7, 2024 07:47 AM

#tea | ഇന്ന് ചെമ്പരത്തി ചായ ഉണ്ടാക്കിയാലോ ...

ചെമ്പരത്തിയുടെ പൂവുകൾക്കും ഇലകൾക്കുമെല്ലാം ധാരാളം ആരോഗ്യ സൗന്ദര്യ...

Read More >>
#bittergourd | കൈപ്പ് മറന്ന് പോകും, നാടൻ പാവയ്ക്കാ ഫ്രൈ ഈ രീതിയിൽ തയ്യാറാക്കൂ...

Sep 5, 2024 10:22 PM

#bittergourd | കൈപ്പ് മറന്ന് പോകും, നാടൻ പാവയ്ക്കാ ഫ്രൈ ഈ രീതിയിൽ തയ്യാറാക്കൂ...

പാവയ്ക്കാ എന്ന് ഓർക്കുമ്പോൾ കൈപ്പ് ആവും മനസ്സിൽ വരുന്നത്...

Read More >>
#cauliflower |  കോളിഫ്ലവർ ഒന്ന് ഈ രീതിയിൽ വറുത്തുനോക്കിയാലോ ....

Sep 1, 2024 08:20 PM

#cauliflower | കോളിഫ്ലവർ ഒന്ന് ഈ രീതിയിൽ വറുത്തുനോക്കിയാലോ ....

കോളിഫ്ലവർ വറുത്തത് കഴിക്കാത്തവരായി ആരുംതന്നെയില്ല ....

Read More >>
#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....

Aug 29, 2024 01:30 PM

#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....

ഇഷ്ടമില്ലാത്തവർ വീട്ടിലുണ്ടെങ്കിൽ ഈ രീതിയിൽ തയ്യാറാക്കി കൊടുത്തു നോക്കൂ...

Read More >>
#cookery | കർക്കിടക സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ; റെസിപ്പി

Aug 10, 2024 08:45 AM

#cookery | കർക്കിടക സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ; റെസിപ്പി

കർക്കിടക മാസമല്ലേ, സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ എളുപ്പം...

Read More >>
#breadhalwa | ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം; ഈസി റെസിപ്പി

Aug 6, 2024 02:36 PM

#breadhalwa | ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം; ഈസി റെസിപ്പി

ശർക്കരക്ക് പകരം പഞ്ചസാരയും ഉപയോഗിക്കാം. അതിനുശേഷം അത് നന്നായിട്ട് ഒന്ന് കട്ടിയായി തുടങ്ങുമ്പോൾ വീണ്ടും നെയ്യ് ഒഴിച്ചു...

Read More >>
Top Stories