(truevisionnews.com) വെറും ഒരു മിനിറ്റ് മതി പഞ്ചാമൃതം മധുരം തയാറാക്കാൻ. ആരോഗ്യഗുണങ്ങൾ ഏറെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ നല്ലതായ പഞ്ചാമൃതം എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം....

ചേരുവകൾ
പാളയം കോടൻ പഴം - 4 എണ്ണം
ഈന്തപ്പഴം - 5 എണ്ണം അരിഞ്ഞത്
തേങ്ങാകൊത്ത് - 2 ടേബിൾസ്പൂൺ
ശർക്കര (പൊടിച്ചെടുത്തത്) - 2 ടേബിൾസ്പൂൺ
ഉണക്ക മുന്തിരി - 2 ടീസ്പൂൺ
കൽക്കണ്ടം - 1 ടീസ്പൂൺ
തേൻ - 1 ടേബിൾസ്പൂൺ
നെയ്യ് - 1 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി - 2 നുള്ള്
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് പഴം, ഈന്തപ്പഴം അരിഞ്ഞത്, ശർക്കര എന്നിവ ചേർത്ത് നന്നായി ഉടച്ചെടുക്കുക.
ശേഷം ഉണക്ക മുന്തിരി, കൽക്കണ്ടം, തേൻ, നെയ്യ്, ഏലക്കാപ്പൊടി, തേങ്ങാകൊത്ത് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. സ്വാദിഷ്ടമായ പഞ്ചാമൃതം തയാറായി.
#Panchamritham #prepared #minute
