(truevisionnews.com) ഏവരുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി. പലവിധം കോഫികൾ നമ്മൾ കഴിക്കാറുണ്ട്. ഇന്ന് നമുക്കൊരു ചോക്ലേറ്റ് കോഫി ഉണ്ടാക്കാം...
ചേരുവകൾ
പാൽ -4 കപ്പ്
ക്രീം - 1/2 കപ്പ്
ചോക്ലേറ്റ് ചിപ്സ് - 1 ടീസ്പൂൺ
കോഫി പൗഡർ - 4 ടീസ്പൂൺ
പഞ്ചസാര - 4 ടീസ്പൂൺ
ഐസ് ക്യുബ് - 4 ചോക്ലേറ്റ്
തയ്യാറാക്കുന്ന വിധം
ചെറുതായി കഷ്ണങ്ങളാക്കിയ ശേഷം ഒരു ബൗളിലിടുക. അതിലേക്ക് കുറച്ച് പാൽ, പഞ്ചസാര, കോഫി പൗഡർ എന്നിവ ചേർക്കുക.
അതിനു ശേഷം ഓവൻ മാക്സിമം ചൂടാക്കി മിശ്രിതം അതിൽ ഒരു മിനിറ്റ് ചൂടാക്കിയെടുത്ത ശേഷം നന്നായി മിക്സ് ചെയ്യുക.
പിന്നീട് അതിലേക്ക് ബാക്കിയുളള പാൽ , ഐസ് ക്യൂബുകൾ എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കണം. പതപ്പിച്ച ക്രീം , ചോക്ലേറ്റ് ചിപ്ല് എന്നിവ കൂടി ചേർത്താൽ ചോക്ക്ലേറ്റ് കോഫി തയ്യാറായി.
#chocolate #coffee #evening