(truevisionnews.com) പേര് കേൾക്കുമ്പോൾ അൽപം കഠിനമെന്ന് തോന്നുമെങ്കിലും നാവിലിട്ടാൽ അലിഞ്ഞ് പോകുന്ന കുനാഫ നമുക്ക് വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്നതേയുള്ളു.
ചേരുവകൾ
വെള്ളം- ഒരു കപ്പ്
പഞ്ചസാര- 1/2 കപ്പ്
നാരങ്ങാ നീര്- 1/4 ടീസ്പൂൺ
കുങ്കുമപ്പൂവ് എസൻസ്- 1/2 ടീസ്പൂൺ
വെർമിസെല്ലി- 150 ഗ്രാം
ബട്ടർ -2 ടേബിൾ സ്പൂൺ
റിക്കോട്ട ചീസ് – 1 ടേബിൾ സ്പൂൺ
മോസറെല്ല ചീസ്- 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം വെള്ളം ചൂടാക്കുക. ഇതിലേക്ക് നാരാങ്ങാ നീര് ചേർക്കണം. ശേഷം കുങ്കുമപ്പൂവ് എസൻസും ചേർത്ത് സിറപ്പ് കട്ടിയാവുന്നത് വരെ ഇളക്കണം. സിറപ്പ് മാറ്റി വയ്ക്കുക.
മറ്റൊരു പാത്രമെടുത്ത് വെർമി സെല്ലി നന്നായി നുറുക്കണം. ഇതിലേക്ക് ബട്ടർ ചേർത്ത് നന്നായി കുഴയ്ക്കണം. മിശ്രിതത്തിന്റെ ഒരു പകുതി മാറ്റിവയ്ച്ച് മറ്റേ പകുതിയിലേക്ക് ഓറഞ്ച് നിറമുള്ള ഫുഡ് കളർ ചേർക്കാം.
ഫുഡ് കളർ ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വേവിക്കാനായി എടുക്കാൻ ഉദ്ദേശിക്കുന്ന ചെറിയ പാത്രത്തിൽ ഈ വെർമിസെല്ലി മിശ്രിതം ഇടുക. കൈകൊണ്ട് മുകളിലെ പ്രതലം നിരപ്പാക്കണം.
ഇതിന് മീതെ ഒരു ടേബിൾ സ്പൂൺ റികോട്ട ചീസും രണ്ട് ടേബിൾ സ്പൂൺ മോസറെല്ല ചീസും ഇടുക. ഫുഡ് കളർ ചേർക്കാത്ത വെർമിസെല്ലി മിശ്രിതമെടുക്ക് ചീസിന് മുകളിലായി നിരത്തുക. ഇനി ഒരു പാൻ അടച്ച് വച്ച് ചൂടാക്കുക.
ശേഷം കുനാഫ മിശ്രിതമിരിക്കുന്ന പാത്രം പാനിൽ വയ്ക്കണം. പാന് അടച്ച് 20-25 മിനിറ്റ് വേവിക്കണം. കുനാഫ തയാറായ ശേഷം സെർവിംഗ് പാത്രത്തിലേക്ക് കുനാഫ കമിഴ്ത്തി ഇടുക.
നേരത്തെ തയാറാക്കിവച്ച പഞ്ചസാര പാനി കുനാഫയ്ക്ക് മീതെ സ്പൂൺ ഉപയോഗിച്ച് കുറച്ച് കുറച്ചായി ഒഴിക്കുക.
#Kunafa #easy #make #home