കോഫി ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. കോൾഡ് കോഫിയും ഏവരുടെയും പ്രിയപ്പെട്ട ഒന്നാണ്. എങ്ങനെയാണ് രുചികരമായി കോൾഡ് കോഫി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.... ചേരുവകൾ കാപ്പിപ്പൊടി - 3 ടേബിൾ സ്പൂൺ പാൽ - ഒരു കപ്പ് ചൂട് വെള്ളം - ഒരു കപ്പ് ചോക്‌ളേറ്റ് - 3 ടേബിൾ സ്പൂൺ പഞ്ചസാര പൊടിച്ചത് - ആവശ്യത്തിന് ഐസ്‌ക്യൂബുകൾ - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം കാപ്പി പൊടിയും ചൂട് വെള്ളവും ബ്ലൻഡർ ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേർക്കുക. ശേഷം ഐസ്‌ക്യൂബുകൾ ആവശ്യത്തിന് ചേർക്കുക. ഇതിന് മുകളിലേക്ക് ചോക്ലേറ്റ് ചേർക്കുക. കോൾഡ് കോഫി തയ്യാറായി.
#Coldcoffee #prepared #easily
