#cookery | കാരറ്റ് ഇരിപ്പുണ്ടോ? കിടിലനൊരു കാരറ്റ് ഹൽവ തയ്യാറാക്കാം...

#cookery | കാരറ്റ് ഇരിപ്പുണ്ടോ? കിടിലനൊരു കാരറ്റ് ഹൽവ തയ്യാറാക്കാം...
Oct 25, 2023 10:33 PM | By MITHRA K P

(truevisionnews.com) കാരറ്റ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കാരറ്റ് കേക്ക്, കാരറ്റ് പായസം, കാരറ്റ് പുഡ്ഡിംഗ് എന്നിങ്ങനെ നിരവധി വിഭവങ്ങളുണ്ട്. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് 'കാരറ്റ് ഹൽവ'. സ്വാദൂറും കാരറ്റ് ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ...

ചേരുവകൾ

കാരറ്റ് - 1 കിലോ

പഞ്ചസാര - 200 ഗ്രാം

പാൽ - 250 മില്ലി ലിറ്റർ

നെയ്യ് - 3 ടേബിൾസ്പൂൺ

ഏലയ്ക്ക പൊടിച്ചത് - കാൽ ടീസ്പൂൺ

കശുവണ്ടിപ്പരിപ്പ് - 8 എണ്ണം

ബദാം - 8 എണ്ണം

പിസ്ത - 8 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കാരറ്റ് ചേർത്ത് ചെറുതീയിൽ മൂടിവച്ച് 20 മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.

കാരറ്റ് നന്നായി വെന്തതിനു ശേഷം മൂടിവയ്ക്കാതെ നന്നായി ഇളക്കി വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുക്കുക. ഇതിലേക്ക് പാലൊഴിച്ച് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക.

പത്ത് മിനിറ്റ് കഴിയുമ്പോൾ മൂടി തുറന്ന് നന്നായി ഇളക്കി വെള്ളം ബാക്കിയുണ്ടെങ്കിൽ വറ്റിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കി നന്നായി വഴറ്റിയെടുക്കുക.

ശേഷം പഞ്ചസാര അലിഞ്ഞ് പാത്രത്തിന്റെ വശങ്ങളിൽ നിന്ന് വിട്ടുവരുന്ന പരുവം ആകുമ്പോൾ ചെറുതായി നുറുക്കി നെയ്യിൽ വറുത്ത നട്‌സ് ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഏലയ്ക്ക പൊടി വിതറാവുന്നതാണ്.

#carrot #sitting #prepare #carrothalwa

Next TV

Related Stories
#tea | ഇന്ന്  ചെമ്പരത്തി ചായ ഉണ്ടാക്കിയാലോ ...

Sep 7, 2024 07:47 AM

#tea | ഇന്ന് ചെമ്പരത്തി ചായ ഉണ്ടാക്കിയാലോ ...

ചെമ്പരത്തിയുടെ പൂവുകൾക്കും ഇലകൾക്കുമെല്ലാം ധാരാളം ആരോഗ്യ സൗന്ദര്യ...

Read More >>
#bittergourd | കൈപ്പ് മറന്ന് പോകും, നാടൻ പാവയ്ക്കാ ഫ്രൈ ഈ രീതിയിൽ തയ്യാറാക്കൂ...

Sep 5, 2024 10:22 PM

#bittergourd | കൈപ്പ് മറന്ന് പോകും, നാടൻ പാവയ്ക്കാ ഫ്രൈ ഈ രീതിയിൽ തയ്യാറാക്കൂ...

പാവയ്ക്കാ എന്ന് ഓർക്കുമ്പോൾ കൈപ്പ് ആവും മനസ്സിൽ വരുന്നത്...

Read More >>
#cauliflower |  കോളിഫ്ലവർ ഒന്ന് ഈ രീതിയിൽ വറുത്തുനോക്കിയാലോ ....

Sep 1, 2024 08:20 PM

#cauliflower | കോളിഫ്ലവർ ഒന്ന് ഈ രീതിയിൽ വറുത്തുനോക്കിയാലോ ....

കോളിഫ്ലവർ വറുത്തത് കഴിക്കാത്തവരായി ആരുംതന്നെയില്ല ....

Read More >>
#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....

Aug 29, 2024 01:30 PM

#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....

ഇഷ്ടമില്ലാത്തവർ വീട്ടിലുണ്ടെങ്കിൽ ഈ രീതിയിൽ തയ്യാറാക്കി കൊടുത്തു നോക്കൂ...

Read More >>
#cookery | കർക്കിടക സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ; റെസിപ്പി

Aug 10, 2024 08:45 AM

#cookery | കർക്കിടക സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ; റെസിപ്പി

കർക്കിടക മാസമല്ലേ, സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ എളുപ്പം...

Read More >>
#breadhalwa | ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം; ഈസി റെസിപ്പി

Aug 6, 2024 02:36 PM

#breadhalwa | ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം; ഈസി റെസിപ്പി

ശർക്കരക്ക് പകരം പഞ്ചസാരയും ഉപയോഗിക്കാം. അതിനുശേഷം അത് നന്നായിട്ട് ഒന്ന് കട്ടിയായി തുടങ്ങുമ്പോൾ വീണ്ടും നെയ്യ് ഒഴിച്ചു...

Read More >>
Top Stories