#cookery | രാത്രി ചപ്പാത്തിക്കൊപ്പം ഇന്ന് സോയാബീൻ ആയാലോ...

#cookery | രാത്രി ചപ്പാത്തിക്കൊപ്പം ഇന്ന് സോയാബീൻ ആയാലോ...
Oct 24, 2023 05:43 PM | By MITHRA K P

(truevisionnews.com) ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയാചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ കറിയുണ്ടാക്കാം. ചോറ്, ചപ്പാത്തി, പൊറോട്ട, അപ്പം തുടങ്ങിയവയ്‌ക്കൊപ്പമെല്ലാം കഴിക്കാവുന്ന നല്ലൊരു സോയാബീൻ കറി ഉണ്ടാക്കാം ഇന്ന്.

ചേരുവകൾ

സോയാ ചങ്ക്സ്- ഒന്നേകാൽ കപ്പ്

സവാള - 2

കറിവേപ്പില- ഒരുതണ്ട്

കടുക്- ആവശ്യത്തിന്

ജീരകം- അര ടീസ്പൂൺ

പച്ചമുളക്- 1

തക്കാളി- രണ്ട്

തേങ്ങ- 3 ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ

മുളകുപൊടി- 1 ടീസ്പൂൺ

ഗരംമസാല- 1 ടീസ്പൂൺ

മല്ലിപ്പൊടി- അരടീസ്പൂൺ

മല്ലിയില- 2 ടേബിൾ സ്പൂൺ

എണ്ണ- ഒന്നര ടേബിൾ

സ്പൂൺ ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൂന്നുകപ്പ് വെള്ളം തിളപ്പിക്കുക. സ്റ്റൗ ഓഫ് ചെയ്ത് സോയാ ചങ്ക്സ് ചേർത്ത് മൃദുവാകുംവരെ വെക്കുക. ശേഷം വെള്ളം നീക്കി പിഴിഞ്ഞുമാറ്റി വറ്റിക്കുക. തണുത്ത വെള്ളത്തിൽ കഴുകി വീണ്ടും പിഴിഞ്ഞ് വെള്ളം മുഴുവൻ നീക്കുക.

വലിയ സോയാ ചങ്ക്സ് ആണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടു കഷ്ണങ്ങളാക്കാം.

ഇനി തക്കാളിയും തേങ്ങയും ഒന്നിച്ചരച്ച് വെക്കുക. പാനിൽ എണ്ണയൊഴിച്ച് കടുകും ജീരകവും വറുത്തെടുക്കുക. പൊട്ടിത്തുടങ്ങുമ്പോൾ കറിവേപ്പിലയും സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക.

ഉള്ളി നന്നായി വഴന്നുവരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. അരപ്പ് ചേർത്ത് അൽപം വേവിക്കുക. ഇതിലേക്ക് മുളകുപൊടി, ഗരംമസാല, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മൂന്നുമിനിറ്റ് വേവിക്കുക.

ശേഷം സോയാചങ്ക്സ് ചേർത്ത് വീണ്ടും മൂന്നുമിനിറ്റ് ഇളക്കിവേവിക്കുക. അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് ഗ്രേവി കുറുകുംവരെ വേവിക്കാം. സോയാചങ്ക്സ് വെന്തു വരുമ്പോൾ മല്ലിയില കൊണ്ടലങ്കരിച്ച് വാങ്ങിവെക്കാം.

#Soybean #today #chapathi #night

Next TV

Related Stories
#cookery | ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തി പുട്ട്; റെസിപ്പി

Jul 23, 2024 04:43 PM

#cookery | ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തി പുട്ട്; റെസിപ്പി

ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തിയായ ഒരു പുട്ട് തയ്യാറാക്കിയാലോ?...

Read More >>
#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

Jul 22, 2024 04:08 PM

#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്....

Read More >>
#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

Jul 20, 2024 02:03 PM

#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

ഹെൽത്തിയും രുചികരവുമായ സ്പെഷ്യൽ ബീറ്റ്റൂട്ട് പുട്ട്...

Read More >>
#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

Jul 16, 2024 10:58 AM

#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളർച്ച മാറാനും ദഹനം എളുപ്പമാകാനും ഈന്തപ്പഴം...

Read More >>
#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

Jul 14, 2024 11:55 AM

#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ കടയിൽ നിന്നൊന്നും മേടിക്കാതെ വീട്ടിൽ തന്നെ നല്ല അടിപൊളി...

Read More >>
#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jul 14, 2024 10:17 AM

#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി...

Read More >>
Top Stories