( truevisionnews.com ) യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. യാത്രകൾ എപ്പോഴും നമ്മളെ റിഫ്രഷ് ചെയ്യാൻ സഹായിക്കുന്നു. തിരക്കിട്ട ജീവിതത്തിൽ നിന്ന് മാറി പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാനുമുള്ള ഏറ്റവും നല്ല മാർഗം കൂടിയണിത്. എന്നാൽ പലപ്പോഴും യാത്രകൾക്ക് ചെലവ് വളരെ കൂടുതലായിരിക്കും. യാത്രകളിൽ പണം ലാഭിക്കാൻ ചില പൊടികൈകൾ ഇതാ...
യാത്രകളിലും അവധിക്കാലങ്ങളിലും പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് മുൻകൂട്ടി ആസൂത്രണം ചെയ്യുക എന്നത്. നിങ്ങളുടെ ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ബജറ്റിൽ ചുരുക്കാൻ സഹായിക്കും.
ടാക്സികളും വാടക കാറുകൾക്കും ചെലവ് വളരെ കൂടുതലായിരിക്കും. അതിനാൽ ബസുകൾ, ട്രെയിനുകൾ, സബ്വേകൾ തുടങ്ങിയവ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് വില കുറഞ്ഞതും സ്ഥലങ്ങൾ കൂടുതൽ കാണാനും സഹായിക്കും.
പല എയർലൈനുകളും ഹോട്ടലുകളും മറ്റ് യാത്രാ കമ്പനികളും റിവാർഡ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള റിവാർഡുകൾ ഉപയോഗിക്കുന്നതിലൂടെ ഡിസ്കൗണ്ടുകൾക്കോ സൗജന്യ യാത്രയ്ക്കോ റിഡീം ചെയ്യാവുന്ന പോയിന്റുകളോ മൈലുകളോ നേടാനാകും.
വിദ്യാർത്ഥി ഡിസ്ക്കൗണ്ട്, സീനിയർ ഡിസ്കൗണ്ട്, സൈനിക ഡിസ്കൗണ്ട് എന്നിവ പ്രയോജനപ്പെടുത്താം.
എന്നാൽ പിന്നെ ഇനിയുള്ള യാത്രകളിൽ ഈ പൊടികൈകൾ പ്രയോഗിക്കാൻ മറക്കണ്ട.
#travel #how #plan #low #budget