ന്യൂഡല്‍ഹി: (truevisionnews.com) രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ എന്ന് ഇന്നറിയാം.
കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുലും പ്രിയങ്കയും മല്‍സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ ആവശ്യമെന്നു നേതാക്കള്‍ പറയുന്നു.
രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചെങ്കിലും പ്രിയങ്ക ഇതുവരെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല.
അമേഠിയില്‍ മേയ് ആദ്യം രാഹുല്‍ അമേഠിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് മണ്ഡലത്തിലെ പ്രാദേശിക നേതാക്കള്‍ അവകാശപ്പെട്ടു. വയനാട്ടില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അമേഠിയുടെ കാര്യത്തില്‍ ഇനി തീരുമാനം വൈകില്ല.
മേയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയില്‍ രാഹുല്‍ തന്നെ മത്സരിക്കണമെന്ന് യുപി പിസിസി മുന്‍പ് ആവശ്യപ്പെട്ടിരുന്നു.
2004 മുതല്‍ അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി കോണ്‍ഗ്രസിനു നഷ്ടമാകുമെന്നാണു യുപി നേതാക്കളുടെ വാദം.
സോണിയാ ഗാന്ധി രാജ്യസഭയിലേക്കു മാറിയതോടെയാണ് റായ്ബറേലിയില്‍ പ്രിയങ്ക മല്‍സരിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്.
#Rahul #Amethi #Priyanka #RaeBareli? #Crucial #meeting #today