കാഞ്ഞങ്ങാട് : (www.truevisionnews.com) വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ.

കാഞ്ഞങ്ങാട്ടെ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന മുറിയനാവിയിലെ രഞ്ജിത്താ(33)ണ് റിമാൻഡിലായത്. ആഗസ്റ്റ് 15നാണ് സംഭവം.
ഹോസ്ദുർഗ് പൊലീസാണ് പീഡനത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
സ്വർണപ്പണയ സ്ഥാപനത്തിനകത്തുവെച്ച് പീഡിപ്പിച്ചെന്നാണ് മൂന്നാംമൈൽ സ്വദേശിനിയായ ഭർതൃമതി പൊലീസിൽ പരാതി നൽകിയത്.
#RAPECASE #Housewife #rapecase #Manager #private #banking #institution #remanded
