കണ്ണൂർ : (www.truevisionnews.com) കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രികരില്‍നിന്നായി 81.39 ലക്ഷത്തിന്റെ സ്വർണം പിടികൂടി.

താമരശ്ശേരി സ്വദേശി റിഷാദില്‍നിന്നാണ് 43 ലക്ഷം രൂപ വിലയുള്ള 720 ഗ്രാം സ്വർണം പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
കാസര്‍കോട് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുല്ല കല്ലിങ്ങലില്‍നിന്ന് 38.39 ലക്ഷം രൂപയുടെയും സ്വർണം പിടികൂടി.
എമര്‍ജന്‍സി ലാമ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം. കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
#GoldSmuggling #Gold #worth #81.39lakhs #seized #twopassengers #Kannur
