#arrest | നാലുവയസുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡനം; അയൽക്കാരൻ പിടിയിൽ

#arrest | നാലുവയസുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡനം; അയൽക്കാരൻ പിടിയിൽ
Sep 26, 2023 12:32 PM | By Susmitha Surendran

ദില്ലി: (truevisionnews.com)  ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നാലു വയസുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയ അയല്‍ക്കാരെ പോലീസ് ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തു.

നാലുവയസുകാരിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തിന് സമീപത്തു തന്നെ കഴിയുന്ന 40കാരനാണ് പ്രതിയെന്നും ഇയാളെ രാത്രിയില്‍ നടത്തിയ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയതെന്നും ജെവാര്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അയല്‍വാസിയായതിനാല്‍ തന്നെ പെണ്‍കുട്ടിയെ പ്രതിക്ക് പരിചയമുണ്ടായിരുന്നു.

പെണ്‍കുട്ടിയുമായി പരിചയത്തിലായശേഷം പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്നും വീട്ടില്‍വെച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.

സംഭവത്തില്‍ പീഡനത്തിനും പോക്സോ നിയമപ്രകാരവുമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പിടികൂടാന്‍ ഒന്നിലധികം പോലീസ് സംഘത്തെ നിയോഗിച്ചിരുന്നുവെന്ന് അഡീഷനല്‍ ഡിസിപി അശോക് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ പ്രതിയായ 40കാരന്‍ വൃക്ഷത്തോട്ടത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലം വളയുകയായിരുന്നു.

തുടര്‍ന്ന് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി പോലീസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സ്വയരക്ഷക്കായി പോലീസുകാരും തിരിച്ചു വെടിയുതിര്‍ത്തു. വെടിയേറ്റ പ്രതിയുടെ കാലിന് പരിക്കേറ്റു. കസ്റ്റഡിയിലെടുത്തശേഷം ചികിത്സക്കായി പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും തുടര്‍നിയമനടപടികള്‍ സ്വീകരിക്കുമെന്നും അശോക് കുമാര്‍ പറഞ്ഞു.

#fouryearold #girl #lured #taken #home #molested #Neighbor #arrested

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
Top Stories