#Unnaturaltorture | പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ കേസ്; പ്രതിക്ക് കഠിന തടവും പിഴയും

#Unnaturaltorture | പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ കേസ്; പ്രതിക്ക് കഠിന തടവും  പിഴയും
Sep 25, 2023 09:47 PM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com)  പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 360000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.

പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടിൽ പ്രകാശ് കുമാറി(43)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജ് എ സമീർ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോൺ ഹാജരായി.

2020 ലാണ് സംഭവം, കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നൽകിയതു വഴിയുള്ള പരിചയത്തിൽ, വാടക വീട്ടിൽ വെച്ചും തുടർന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോൾ അവിടെ വച്ചുമാണ് പീഡിപ്പിച്ചത്. പല പ്രാവശ്യമായി കുട്ടിയെ ക്രൂര പീഡനത്തിന് പ്രതി ഇരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

2020 ൽ ഇയാൾ കുട്ടിയുടെ വീട്ടിൽ കയറി ആക്രമണം നടത്തുകയും ചെയ്തു. പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വർഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

കെട്ടിവെയ്ക്കുന്നതുക ഇരയ്ക്കു നൽകണമെന്ന് വിധിന്യായത്തിൽ നിർദേശിക്കുകയും ചെയ്തു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന യു.ബിജുവായിരുന്നു കേസ് അന്വേഷിച്ചത്.

#case #15yearold #subjected #unnatural #torture #Rigorous #imprisonment #fine #accused

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories