#schoolsopen | നിപ ഭീതി ഒഴിയുന്നു; കോഴിക്കോട്ട് വിദ്യാലയങ്ങൾ നാളെ മുതൽ തുറക്കും, കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഓണ്‍ലൈന്‍ തുടരും

#schoolsopen |  നിപ ഭീതി ഒഴിയുന്നു;  കോഴിക്കോട്ട് വിദ്യാലയങ്ങൾ നാളെ മുതൽ തുറക്കും, കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഓണ്‍ലൈന്‍ തുടരും
Sep 24, 2023 07:02 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) ജില്ലയിൽ നിപ ഭീതി ഒഴിയുന്നു. ഇന്ന് ലഭിച്ച അഞ്ചു പരിശോധന ഫലങ്ങളും നെഗറ്റീവായി. ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും.

ജില്ലയില്‍ ഒന്‍പത് ദിവസമായി പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകരമാണ്. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

കുട്ടിക്ക് ഒറ്റക്ക് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ് അറിയിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെ 377 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

വിദ്യാലയങ്ങൾ നാളെ മുതല്‍ തുറക്കുമെങ്കിലും പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദ്ദേശമുണ്ട്. വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം.

വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കണം. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ പഠനം ഓൺലൈനായി തുടരണം.

ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി സര്‍വെലന്‍സ് തുടരുമെന്നും ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഏകാരോഗ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

#fear #Nipah #gone #Kozhikode #schools #open #tomorrow #remain #online #containment #zones

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
Top Stories