ഇടുക്കി : (www.truevisionnews.com) മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിൽ വീണ്ടും പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന റേഷൻ കട തകർത്തു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സൈലന്റ് വാലി എസ്റ്റേറ്റിലെ സെക്കൻഡ് ഡിവിഷനിൽ പടയപ്പ എത്തിയത്.
ആന എസ്റ്റേറ്റിൽ എത്തിയത് മനസ്സിലാക്കിയ തോട്ടം തൊഴിലാളികൾ റേഷൻ കട സംരക്ഷിക്കുന്നതിനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് മുന്നേ പടയപ്പ കട തകർത്തു.
നിരവധി തവണ എസ്റ്റേറ്റ് മേഖലയിൽ പടയപ്പ എത്തിയിട്ടുണ്ട്. തോട്ടം തൊഴിലാളികൾക്കായി വിതരണം നടത്തേണ്ട അരിയും സമീപത്ത് തൊഴിലാളികൾ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിയടക്കം ഭക്ഷിച്ചതിന് ശേഷം മടങ്ങും.
എന്നാൽ പടയപ്പ അക്രമകാരി അല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. മറിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും കൃഷി അടക്കം നശിപ്പിക്കുന്നത് ഒഴിവാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളിയുടെ ആവശ്യം.
#PADAYAPPA #Padayappa'sattack #again #rationshop #destroyed
