(truevisionnews.com) നിത്യജീവിതത്തിൽ ഒഴിച്ചുകൂടാത്ത ഒന്നാണ് ചായ. ചായ പലരീതിയിലും നമ്മൾ ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് കാരമൽ ഇഞ്ചി ചായ ഉണ്ടാക്കാം...

ചേരുവകൾ
ചായപ്പൊടി - 1 ടീസ്പൂൺ
പഞ്ചസാര - 1 ടേബിൾസ്പൂൺ
പാൽ - ആവശ്യത്തിന്
ഇഞ്ചി (ചതച്ചത്) - ഒരു കഷ്ണം
ഏലക്കായ - 1 എണ്ണം
കറുവപ്പട്ട - 1 കഷ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ പഞ്ചസാര ഇട്ട് ഉരുക്കിയെടുക്കുക. പഞ്ചസാര നന്നായി ഉരുകിക്കഴിഞ്ഞാൽ അതിലേക്ക് ചായക്ക് ആവശ്യമായ വെള്ളം ഒഴിച്ചുകൊടുത്ത് നന്നായി തിളപ്പിക്കുക.
ഇതിലേക്ക് ഇഞ്ചി, ഏലക്കായ, കറുവപ്പട്ട എന്നിവ കൂടെ ചേർക്കുക. ശേഷം ചായപ്പൊടി കൂടെ ചേർത്ത് തിളപ്പിക്കുക. അതിലേക്ക് ആവശ്യമായ പാലുകൂടെ ചേർത്ത് കൊടുത്ത് നന്നായി തിളപ്പിക്കുക. ഇഞ്ചി ചായ തയ്യാറായി.
#make #inchichaya #tomorrow #morning
