തിരുവനന്തപുരം: (truevisionnews.com) ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീഗ് നേതാവ് കെഎം ഷാജി നടത്തിയ പരാമർശം അപലപനീയമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ.

പരാമർശം അപലപനീയമാണ്. നിരുപാധികം പിൻവലിച്ച് മാപ്പുപറയണമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. മലപ്പുറം കുണ്ടൂർ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലാണ് മന്ത്രി വീണാ ജോർജ്ജിനെതിരായ കെഎം ഷാജിയുടെ അധിക്ഷേപം.
ഒരു ആരോഗ്യമന്ത്രിയ്ക്കെതിരെയെന്നല്ല ഒരു സ്ത്രീയെയും ഇങ്ങനെ പൊതു മധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ.എം ഷാജിയുടെ അധിക്ഷേപം. ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്.
നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നതെന്നും ഷാജി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പികെ ശ്രീമതി രംഗത്തെത്തിയിരിക്കുന്നത്.
#Veena #should #withdraw #abuse #against #George #apologize #PKMrs #Teacher #vsKMShaji
