( truevisionnews.in ) പ്രതീക്ഷിച്ചിരുന്ന വില വർദ്ധനവും പ്രവചിച്ച പല സവിശേഷതകളുമായി ആഡംബര ഐഫോൺ 15 പ്രോ മാക്സ് ഉൾപ്പെടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി.

ജോബ്സ് തീയേറ്ററിൽ ഓൺലൈനായാണ് വണ്ടർലന്റ് എന്നു പേരിട്ട അവതരണം നടന്നത്.
ഈ വർഷം ഐഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ചാർജ് ചെയ്യുന്നതിനായി യുഎസ്ബി സി പോർട്ട് ചേർത്തതാണ്, പക്ഷെ ഇത് വിപണിയിലെ ആൻഡ്രോയ്ഡ് ഫോണുകളിലും കാണുന്ന ഒരു സ്റ്റാൻഡേർഡ് ഫീച്ചർ ആണ്. ഐ ഫോൺ 15 ന് ഡൈനാമിക് ഐലൻഡ് നോച്ച്, ചാർജ് ചെയ്യാനുള്ള യുഎസ്ബി -സി പോർട്ട് , 48 എംപി ക്യാമറ എന്നിവ ലഭിക്കുന്നു.
ഈ വർഷം മുതൽ എല്ലാ വാച്ച് നിർമാണവും 100% ക്ലീൻ എനർജിയിൽ പ്രവർത്തിക്കുമെന്ന് കമ്പനി അറിയിച്ചു. വാച്ച് ഉൾപ്പെടെയുള്ള എല്ലാ ഉൽപ്പന്നങ്ങളിൽ നിന്നും ആപ്പിൾ തുകൽ ബാൻഡുകൾ ഉപേക്ഷിക്കും.
ഐഫോൺ 15 പ്രോയ്ക്കും 15 പ്രോ മാക്സിനും പുതിയ ടൈറ്റാനിയം ബോഡി ഉണ്ടായിരിക്കും. ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും 48 എംപി പ്രൈമറി ക്യാമറ കമ്പനി നിലനിർത്തുന്നു.
ഐഫോൺ 15 ഡിസ്പ്ലേയ്ക്ക് 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഉണ്ട്. ഐഫോൺ 15ന് 6.1 ഇഞ്ച് ഡിസ്പ്ലേയാണെങ്കിൽ ഐഫോൺ 15 പ്ലസിന് 6.7 ഇഞ്ച് പാനലാണുള്ളത്. കഴിഞ്ഞ വർഷം ഐഫോൺ 14പ്രോ ഹാൻഡ്സെറ്റുകളിൽ അവതരിപ്പിച്ച എ16 ബയോണിക് ചിപ്പാണ് പുതിയ ഐഫോൺ 15-ൽ. രണ്ടാം തലമുറ അൾട്രാ വൈഡ് ബാൻഡ് ചിപ്പും ഇതിലുണ്ട്.
ആപ്പിൾ പുതിയ ഹൈ എൻഡ് ഫോണുകളായ ഐഫോൺ 15 പ്ലസ് ,ഐഫോൺ 5 പ്രോ എന്നിവ ടൈറ്റാനിയം ബോഡിയോടെയാണ് പുറത്തിറങ്ങുന്നത്.ടൈപ് സി കണക്ടർ ഈ മോഡലുകളിലുമെത്തും.
മികച്ച പെർഫോമൻസ് നൽകുന്ന ആദ്യ 3 നാനോ ചിച്ച് ഈ മോഡലുകളിലുണ്ടാവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആക്ഷൻ ബട്ടണുകളും ഉണ്ടായിരിക്കും. രണ്ടും ഈ വെള്ളിയാഴ്ച പ്രീ ഓർഡറിനും സെപ്റ്റംബർ 22ന് വിൽപനയ്ക്ക് ലഭ്യമാകും.
#iPhone15 #series #big #changes
