(truevisionnews.com) ഇന്ന് പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വായ്‌നാറ്റം. ഹാലിറ്റോസിസ് എന്നാണ് വായ്‌നാറ്റത്തെ വൈദ്യശാസ്ത്രത്തിൽ പറയുന്നത്.

നമ്മുടെ വായയുടെ ആരോഗ്യാവസ്ഥയാണ് വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നമ്മൾ കഴിക്കുന്ന ഭക്ഷണവും ജീവിതശൈലിയുമെല്ലാം വായ്‌നാറ്റത്തെ ബാധിക്കുന്നുണ്ട്. ഒരാളുടെ ആത്മവിശ്വസത്തെ വരെ ബാധിക്കുന്ന വായ്‌നാറ്റം തടയാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ഉണ്ട്..
ദന്ത ശുചിത്വം
നമ്മുടെ പല്ലിന്റെ ശുചിത്വം വായ്‌നാറ്റത്തിന് പ്രധാനഘടകമാണ്. പല്ലും വായയും എപ്പോഴും ശുചിയായിരിക്കുന്നത് വായ്‌നാറ്റത്തെ തടയുമെന്ന് ഡോക്ടർമാർ പറയുന്നു. രാവിലെയും രാത്രിയുമായി ദിവസത്തിൽ രണ്ടുതവണയെങ്കിലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് രണ്ട് മിനിറ്റ് പല്ല് തേയ്ക്കണം.
ഓരോ തവണ ഭക്ഷണം കഴിച്ച ശേഷവും നന്നായി വായ് കഴുകുന്നതും വായ്‌നാറ്റത്തെ തടയും. പല്ലിന്റെ ഇടയിൽ ഭക്ഷണ അവശിഷ്ടങ്ങൾ കുടുങ്ങിക്കിടന്ന് ബാക്ടീരിയ വളരുന്നത് തടയണം. അതുപോലെ നാവും വൃത്തിയാക്കണമെന്നും ഡോക്ടർമാർ പറയുന്നു. പല്ലുതേക്കുമ്പോൾ തന്നെ നാവും ബ്രഷ് ചെയ്യുകയോ നാക്ക് വടിക്കുകയോ ചെയ്യണം .
നന്നായി വെള്ളം കുടിക്കുക
വായ വരളുന്നത് പലപ്പോഴും വായ്‌നാറ്റത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങളുടെ വായ വൃത്തിയായി സൂക്ഷിക്കുന്നതിൽ ഉമിനീർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഉറങ്ങുമ്പോൾ വായ സ്വാഭാവികമായും വരണ്ടുപോകാറുണ്ട്. അതുകൊണ്ടാണ് രാവിലെവായ്‌നാറ്റം സാധാരണയായി അനുഭവപ്പെടുന്നത്.
ചായയും കാപ്പിയുമല്ലാതെ ദിവസവും നന്നായി വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ഉമിനീർ ഉൽപാദനം കൂട്ടും. പ്രതിദിനം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക.
തൈര്
തൈരിൽ ലാക്ടോബാസിലസ് എന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ ബാക്ടീരിയകൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മോശം ബാക്ടീരിയകളുടെ വളർച്ചയെ ചെറുക്കാൻ സഹായിക്കും. വായ് നാറ്റം കുറയ്ക്കാനും തൈര് സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ആറ് ആഴ്ച തൈര് കഴിച്ചതിന് ശേഷം നടത്തിയ ഒരു പഠനത്തിൽ പങ്കെടുത്തവരിൽ 80 ശതമാനം പേർക്കും വായ്‌നാറ്റം കുറയുന്നതായി കണ്ടെത്തി.
തൈരിലെ പ്രോബയോട്ടിക്‌സ് വായ് നാറ്റത്തിന്റെ തീവ്രത കുറയ്ക്കാൻ ഫലപ്രദമാണെന്നും പഠനത്തിൽ പറയുന്നു. വായ് നാറ്റത്തെ ചെറുക്കാൻ കൊഴുപ്പില്ലാത്ത തൈര് ദിവസവും തവണയെങ്കിലും കഴിക്കാൻ ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്യുന്നുണ്ട്.
പാൽ
വായ്‌നാറ്റം ഇല്ലാതാക്കാൻ പാലിന് സാധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ കഴിച്ചാൽ വായക്ക് കടുത്ത മണം അനുഭവപ്പെടാറുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം കുറച്ച് പാൽ കുടിച്ചാൽ ഈ ഗന്ധം ഇല്ലാതാക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പെരുംജീരകം
ഇന്ത്യയുടെ പല ഭാഗങ്ങളിലും വറുത്ത പെരുംജീരകം ഭക്ഷണ ശേഷം കഴിക്കാറുണ്ട്. വായ്‌നാറ്റം കുറക്കാൻ ഇവ സഹായിക്കും. പെരുംജീരകം, അതുപോലെയോ വറുത്തോ അല്ലെങ്കിൽ പഞ്ചസാര ചേർത്തോ കഴിക്കാം.
#Suffering #from #bad #breath? #Try #one #these #ways
