#health | പഴവർഗ്ഗങ്ങൾ കഴിച്ച ഉടനെ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് ശ്രദ്ധിക്കുക

#health | പഴവർഗ്ഗങ്ങൾ കഴിച്ച ഉടനെ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് ശ്രദ്ധിക്കുക
Sep 7, 2023 10:41 PM | By Athira V

മ്മുടെ ശരീരത്തിന് ഏറ്റവും ഗുണ പ്രദമായ ഭക്ഷ്യ പദാർഥങ്ങളാണ് പഴ വർഗ്ഗങ്ങൾ. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങൾ പ്രദാനം ചെയ്യാൻ ഇവയ്ക്ക് സാധിക്കും. അതുകൊണ്ടാണ് നമ്മുടെ ഭക്ഷണ ക്രമത്തിൽ പഴ വർഗ്ഗങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് പറയുന്നത്.

പഴ വർഗ്ഗങ്ങൾ ആണെങ്കിൽ കൂടിയും അത് കഴിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ടത് വെള്ളം കുടിക്കുന്ന കാര്യം. ചില പഴങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. അതിൽ ഒന്നാണ് ആപ്പിൾ. ആപ്പിൾ കഴിച്ച ശേഷം വെള്ളം കുടിച്ചാൽ അത് ദഹനത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സ്ഥിരമായി അങ്ങനെ കഴിച്ചാൽ അത് ക്രമേണ രോഗിയാക്കി മാറ്റും.

തണ്ണിർ മത്തൻ :വേനൽ കാലത്ത് നമ്മൾ കൂടുതലായും കഴിക്കാൻ തിരഞ്ഞെടുക്കുന്ന പഴമാണ് തണ്ണീർ മത്തൻ. ചൂടിന്റെ കാഠിന്യം കുറക്കാൻ ഇത് കഴിക്കുന്നതിലൂടെ സാധിക്കും. പക്ഷെ ഇത് കഴിച്ചതിനു ശേഷം വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തെ ഹാനികരമായി ബാധിക്കും.

വാഴപ്പഴം :നമ്മുടെ ശരീരത്തിന് കൊഴുപ്പും കാൽസ്യവും നൽകാൻ ശേഷി ഉള്ള പഴ വർഗ്ഗമാണ് ഇത്. വാഴപ്പഴം ഇഷ്ട്ടമല്ലാത്തവർ വിരളമായിരിക്കും.എന്നാൽ ഇത് കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിന്റെ അളവിനെ ബാധിക്കും.

മധുരക്കിഴങ്ങ് :ഉയർന്ന ജലാംശമുള്ള പഴമാണ് മധുര ക്കിഴങ്ങ്. ഇത് കഴിച്ച ഉടനെ വെള്ളം കുടിച്ചാൽ ദഹന പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.

#health #drinker #water #immediately #eating #fruit #But #note

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories