എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് കിണ്ണത്തപ്പം. വൈകുന്നേരങ്ങളിലെ ചായക്കൊപ്പം കഴിക്കാവുന്ന നല്ലൊരു സ്നാക്ക് തന്നെയാണിത്. ഏറ്റവും എളുപ്പത്തിൽ കിണ്ണത്തപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ…

ചേരുവകൾ
ശർക്കര -2 കപ്പ്
വെള്ളം -1 കപ്പ്
അരിപൊടി -1 കപ്പ്
തേങ്ങ പാൽ -4 കപ്പ്
ഏലക്ക പൊടി - 1/4 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
കടല പരിപ്പ് - 1/4 കപ്പ്
നെയ്യ് -4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ശർക്കര ചെറു കഷ്ണങ്ങളാക്കി ഒരു പാത്രത്തിൽ എടുക്കുക. ശർക്കര ചൂടാക്കി, അതിലേക്ക് വെള്ളം ഒഴിച്ച് ശർക്കര പാനി ഉണ്ടാക്കാം. തണുത്തതിനുശേഷം ഇത് അരിച്ചെടുക്കുക.
അരിപൊടി അരിപ്പയിൽ അരിച്ച് അതിലെ ചെറിയ തരികൾ കളയുക. ഈ അരിപൊടിയിലേക്ക് ശർക്കര പാനി ഒഴിക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. മൂന്ന് കപ്പ് തേങ്ങ പാൽ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് ഏലക്ക പൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇനി ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് മൂടിവെച്ച് അരമണിക്കൂർ മാറ്റിവയ്ക്കാം.
ശേഷം മാവിലേക്ക് കടലപ്പരിപ്പ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ നെയ്യ് തടവി മാവ് നല്ലപോലെ ഇളക്കി പാത്രത്തിലേക്ക് കോരിയൊഴിക്കുക. 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം. നന്നായി ചൂടാറിയ ശേഷം മുറിച്ച കഴിക്കാവുന്നതാണ്.
#kinnathappam #prepared #veryeasly
