(truevisionnews.com) പായസത്തിന്റെ കൂടെ ബോളി എന്നത് ഇപ്പോൾ ട്രെൻഡ് ആണ്. ബോളി ഒരുവട്ടം കഴിച്ച് ഇഷ്ടപെട്ടവർ ഒരു വട്ടമെങ്കിലും അതെങ്ങനെ ഉണ്ടാക്കാമെന്ന് ആലോചിച്ചവരാകും നിങ്ങൾ.

അതെങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് അറിയണോ..? സ്വാദിഷ്ടമായ ബോളിയുടെ റെസിപ്പി എന്താണെന്ന് നമുക്ക് നോക്കാം...
ചേരുവകള്‍
കടലപ്പരിപ്പ് - 1 കപ്പ്
മൈദ - 1 കപ്പ്
ഉപ്പ്, മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ, നെയ്യ്,
വെള്ളം - ആവശ്യത്തിന്
പഞ്ചസാര - 1 കപ്പ്
ഏലക്കായ - 6 എണ്ണം
തയ്യാറാക്കുന്ന വിധം
കുക്കറിൽ കടലപ്പരിപ്പ് എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് 3 വിസിൽ വരുന്ന വരെ വേവിച്ചെടുക്കുക. പിന്നീട് വെള്ളം വറ്റുന്നതിനായി കടലപ്പരിപ്പ് മാറ്റി വെക്കുക.
മറ്റൊരു പാത്രത്തിൽ മൈദ, ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, വെള്ളം, അല്പം എണ്ണ എന്നിവ ചേര്‍ത്ത് ചപ്പാത്തി രൂപത്തില്‍ കുഴയ്ക്കുക. അരമണിക്കൂർ ഇത് അടച്ച് വെക്കുക.
കടലപ്പരിപ്പ് എടുത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഏലക്കായയും പഞ്ചസാരയും പൊടിച്ച് മിക്സ് ചെയ്തത് ചേർക്കുക. അല്പം നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ചൂടാറിയതിന് ശേഷം ഇത് ചെറിയ ബോളുകളാക്കി മാറ്റി കുറച്ച് നെയ്യും പുരട്ടുക. കുഴച്ചുവെച്ച മൈദ എടുത്ത് കയ്യിൽ പരത്തി അതിലേക്ക് കടലപ്പരിപ്പിന്റെ ഒരു ബോൾ എടുത്ത് വെക്കുക.
ഈ ബോളിനെ മൈദ കൊണ്ട് മുഴുവനായി മൂടുക. ഇത്തരത്തിൽ എല്ലാ ബോളുകളും മൈദ കൊണ്ട് മൂടുക. അല്പം അരിപൊടി ചേർത്ത് പരത്തുക.
എന്നിട്ട് ചപ്പാത്തി ചുട്ടെടുക്കുന്ന പോലെ ദോശക്കല്ലിലോ നോണ്‍സ്റ്റികിലോ ചുട്ടെടുക്കുക. ചുട്ടെടുക്കുന്ന നേരത്ത് അല്പം നെയ്യ് ബോളിയുടെ മുകളിൽ ആക്കുക. സ്വാദിഷ്ടമായ ബോളി തയ്യാർ... ബോളി തയ്യാറാക്കുമ്പോൾ പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർക്കാവുന്നതാണ്.
#How #about #making #delicious #boli #home...
